8 Aug 2022 5:02 AM GMT
Summary
പെന്‍ഷന്‍കാര്‍ക്ക് 'മുഖം കാട്ടി' ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരമൊരുക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി ഫേസ് റെക്കഗ്നിഷന്‍ അഥവാ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഇനി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സഹായകരമാകും. പ്രായാധിക്യം മൂലം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രായമേറിയ പെന്‍ഷന്‍കാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഫേസ് റെക്കഗ്നീഷന്‍ വരുന്നതോടെ ഇന്ത്യയിലെ 73 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക. ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഈ […]
പെന്‍ഷന്‍കാര്‍ക്ക് 'മുഖം കാട്ടി' ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരമൊരുക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി ഫേസ് റെക്കഗ്നിഷന്‍ അഥവാ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഇനി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സഹായകരമാകും. പ്രായാധിക്യം മൂലം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രായമേറിയ പെന്‍ഷന്‍കാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഫേസ് റെക്കഗ്നീഷന്‍ വരുന്നതോടെ ഇന്ത്യയിലെ 73 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക. ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഈ സേവനം പ്രയോജനകാരമാകുമെന്നും ഇന്ത്യയില്‍ എവിടെ നിന്ന് വേണമെങ്കിലും ഈ സേവനം ഉപയോഗിക്കാമെന്നും ഇപിഎഫ്ഓ അധികൃതര്‍ വ്യക്തമാക്കി. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി ബയോമെട്രിക്സ് എടുക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്ന പെന്‍ഷന്‍കാര്‍ക്ക് ഫേസ് റെക്കഗ്നീഷന്‍ സൗകര്യം സഹായകരമാകുമെന്ന് ഇപിഎഫ്ഒ അറിയിച്ചു.
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 1995ല്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പെന്‍ഷന്‍കാരും പെന്‍ഷന്‍ തുടരുന്നതിന് ഓരോ വര്‍ഷവും ജീവന്‍ പ്രമാണ്‍ പത്ര / ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങളുടേതെന്നു കരുതുന്ന സ്വകാര്യവിവരങ്ങള്‍ അടങ്ങിയ വിവരശേഖരം ഇന്റര്‍നെറ്റില്‍ പരസ്യമായി എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ എവിടെനിന്നാണു പരസ്യമായതെന്നു വ്യക്തമല്ല.
യുക്രെയ്‌നിലെ പ്രമുഖ സൈബര്‍ സുരക്ഷാ വിദഗ്ധനായ ബോബ് ഡിയചെന്‍കോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2 വിവരശേഖരങ്ങളായി 28 കോടിയിലധികം റെക്കോര്‍ഡുകളാണ് ബോബ് കണ്ടെത്തിയത്. വിവരം ട്വിറ്ററില്‍ റിപ്പോര്‍ട്ട് ചെയ്ത് 12 മണിക്കൂറിനുള്ളില്‍ 2 ഡേറ്റാബേസുകളും അപ്രത്യക്ഷമായി. എത്രനാളായി ഈ വിവരങ്ങള്‍ തുറന്നുകിടക്കുകയാണെന്ന് വിവരം ലഭിച്ചിട്ടില്ല.