image

10 Aug 2022 6:55 AM GMT

Education

വിദ്യാര്‍ത്ഥികളെ ചൈന തിരിച്ചു വിളിക്കുന്നു

MyFin Desk

വിദ്യാര്‍ത്ഥികളെ ചൈന തിരിച്ചു വിളിക്കുന്നു
X

Summary

വിദേശത്ത് വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ വന്‍ തോതിലാണ് കൊവിഡ് കാലത്ത് ഇന്ത്യയിലെത്തിയത്. ഇവരുടെ തുടര്‍ വിദ്യാഭ്യാസം ചോദ്യ ചിഹ്നമായ സാഹചര്യമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ വിസ നിയന്ത്രണങ്ങള്‍ കാരണം നാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ചൈന തുടങ്ങിക്കഴിഞ്ഞു. ആദ്യ ബാച്ച് ഉടന്‍ ചൈനയിലെത്തുമെന്നാണ് സൂചന. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും നടപടി. ചൈനയിലെ വിദേശ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കി. 23,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൈനയിലുള്ളത്. ഇതില്‍ കൂടുതലും മെഡിസിന്‍ […]


വിദേശത്ത് വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ വന്‍ തോതിലാണ് കൊവിഡ് കാലത്ത് ഇന്ത്യയിലെത്തിയത്. ഇവരുടെ തുടര്‍ വിദ്യാഭ്യാസം ചോദ്യ ചിഹ്നമായ സാഹചര്യമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ വിസ നിയന്ത്രണങ്ങള്‍ കാരണം നാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ചൈന തുടങ്ങിക്കഴിഞ്ഞു. ആദ്യ ബാച്ച് ഉടന്‍ ചൈനയിലെത്തുമെന്നാണ് സൂചന. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും നടപടി.

ചൈനയിലെ വിദേശ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കി. 23,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൈനയിലുള്ളത്. ഇതില്‍ കൂടുതലും മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ്.

കോവിഡ് വിസ നിയന്ത്രണങ്ങള്‍ മൂലം ഇവര്‍ക്ക് തിരിച്ച് ചൈനയിലേയ്ക്ക് പോകുന്നതിന് തടസങ്ങള്‍ ഏറെയുണ്ടായിരുന്നു. പഠനം തുടരുന്നതിനായി രാജ്യത്തേക്ക് ഉടന്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ ചൈന തേടിയതിന് പിന്നാലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ പട്ടിക ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്.

ശ്രീലങ്ക, പാകിസ്ഥാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നും മറ്റ് നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ള ചില വിദ്യാര്‍ത്ഥികള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കഴിഞ്ഞ ആഴ്ചകളിലായി മടങ്ങിയെത്തിയിരുന്നു. ചൈനയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല.

വിവിധ രാജ്യങ്ങളില്‍ നിന്നായി ചൈനയില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. കൊവിഡ് മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്.