image

10 Aug 2022 6:46 AM GMT

Power

പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം: മൈത്രയില്‍ നിന്ന് ഏറ്റെടുക്കല്‍ നടത്താന്‍ ജെഎസ്ഡബ്ല്യു നിയോ എനര്‍ജി

MyFin Desk

പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം: മൈത്രയില്‍ നിന്ന് ഏറ്റെടുക്കല്‍ നടത്താന്‍ ജെഎസ്ഡബ്ല്യു നിയോ എനര്‍ജി
X

Summary

ഡെല്‍ഹി: മൈത്ര എനര്‍ജിയില്‍ നിന്ന് 17 എസ്പിവികളും ഒരു അനുബന്ധ എസ്പിവിയും ഉള്‍പ്പെടുന്ന 1,753 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ഉത്പാദന ശേഷി ഏറ്റെടുക്കുമെന്നറിയിച്ച് ജെഎസ്ഡബ്ല്യു എനര്‍ജിയുടെ ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു നിയോ എനര്‍ജി. 10,530 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 1,331 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 10 വിന്റ് എസ്പിവികളും 422 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള 7 സോളാര്‍ എസ്പിവികളും മൈത്ര എനര്‍ജിയില്‍ നിന്നും ജെഎസ്ഡബ്ല്യു […]


ഡെല്‍ഹി: മൈത്ര എനര്‍ജിയില്‍ നിന്ന് 17 എസ്പിവികളും ഒരു അനുബന്ധ എസ്പിവിയും ഉള്‍പ്പെടുന്ന 1,753 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ഉത്പാദന ശേഷി ഏറ്റെടുക്കുമെന്നറിയിച്ച് ജെഎസ്ഡബ്ല്യു എനര്‍ജിയുടെ ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു നിയോ എനര്‍ജി. 10,530 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

1,331 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 10 വിന്റ് എസ്പിവികളും 422 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള 7 സോളാര്‍ എസ്പിവികളും മൈത്ര എനര്‍ജിയില്‍ നിന്നും ജെഎസ്ഡബ്ല്യു ഏറ്റെടുക്കും. ജെഎസ്ഡബ്ല്യു എനര്‍ജി നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഇതോടെ നിലവിലെ പ്രവര്‍ത്തന ഉത്പാദന ശേഷി 35 ശതമാനത്തിലധികം കുതിച്ചുയരുമെന്നും ഇത് 4,784 മെഗാവാട്ടില്‍ നിന്ന് 6,537 മെഗാവാട്ടായി ഉയരുമെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

അടുത്ത 18-24 മാസത്തിനുള്ളില്‍ ഏകദേശം 2,500 മെഗാവാട്ട് കാറ്റ്, ജലവൈദ്യുത പദ്ധതികള്‍ ഘട്ടംഘട്ടമായി കമ്മീഷന്‍ ചെയ്യും. ഇതോടെ ജെഎസ്ഡബ്ല്യു എനര്‍ജി പ്ലാറ്റ്‌ഫോം കപ്പാസിറ്റി 9.1 ജിഗാവാട്ടായി വര്‍ധിക്കും. പുനരുപയോഗ ഊര്‍ജ്ജ വിഭാഗത്തിന്റെ പങ്ക് 65 ശതമാനമായി വര്‍ധിക്കുന്നു. കൂടാതെ, ഇത് 2025 സാമ്പത്തിക വര്‍ഷത്തോടെ 10 ജിഗാവാട്ട് എന്ന പുനരുത്പാദന ശേഷി വളര്‍ച്ചാ ലക്ഷ്യം കൈവരിക്കുന്നതിന് കമ്പനിയെ സഹായിക്കാന്‍ സാധ്യതയുണ്ട്.