image

27 Aug 2022 5:56 AM GMT

Banking

"കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങൾ എം എസ് എം ഇ സംരംഭങ്ങൾക്ക് വേണ്ടിയുള്ള യോഗങ്ങൾ പതിവാക്കണം,"

MyFin Desk

കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങൾ എം എസ് എം ഇ സംരംഭങ്ങൾക്ക് വേണ്ടിയുള്ള യോഗങ്ങൾ പതിവാക്കണം,
X

Summary

 സംഭരണ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിന്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി  യോഗങ്ങൾ വിളിച്ചു ചേർക്കണമെന്ന്  എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഡയറക്ടർ   ഔദ്യോഗിക പത്രകുറിപ്പിൽ അറിയിച്ചു. ഇത്തരത്തിൽ  യോഗങ്ങൾ വിളിച്ചു ചേർക്കുന്നത് വഴി, വൻകിട വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യകത മനസിലാക്കാൻ സംരംഭങ്ങളെ പ്രാപ്തമാക്കുമെന്നു എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഡയറക്ടർ പി കെ ഗുപ്ത പറഞ്ഞു. ഇത്  വലിയ കമ്പനികൾക്കാവശ്യമായ ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ചു ഓർഡറുകൾ വർധിപ്പിക്കാൻ  വ്യപാരികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കൃത്യമായ ഇടവേളകളിൽ ഇത്തരത്തിലുള്ള യോഗങ്ങൾ […]


സംഭരണ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിന്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി യോഗങ്ങൾ വിളിച്ചു ചേർക്കണമെന്ന് എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഡയറക്ടർ ഔദ്യോഗിക പത്രകുറിപ്പിൽ അറിയിച്ചു.

ഇത്തരത്തിൽ യോഗങ്ങൾ വിളിച്ചു ചേർക്കുന്നത് വഴി, വൻകിട വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യകത മനസിലാക്കാൻ സംരംഭങ്ങളെ പ്രാപ്തമാക്കുമെന്നു എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഡയറക്ടർ പി കെ ഗുപ്ത പറഞ്ഞു. ഇത് വലിയ കമ്പനികൾക്കാവശ്യമായ ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ചു ഓർഡറുകൾ വർധിപ്പിക്കാൻ വ്യപാരികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ഇടവേളകളിൽ ഇത്തരത്തിലുള്ള യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്, സംരംഭങ്ങളുടെ ആവശ്യകതെ മനസിലാകുന്നതിനും, അവരുമായി നേരിട്ടു സംവദിക്കുന്നതിനും അവസരം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനാൽ പി എൽ എ സി യോഗങ്ങൾ എത്രയുംപെട്ടാണ് വിളിച്ചു ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷ അസോസിയേഷൻ ഓഫ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പ്രൊപാക് ഒഡിഷ ' എക്സ്പൊയോട് അനുബന്ധിച്ച സെമിനാറിലാണ് അദ്ദേഹം സംസാരിച്ചത്.

നാലു ദിവസത്തെ എക്സ്പോയിൽ, പാക്കേജിംഗ്, ഭക്ഷ്യ ഉത്പാദനമേഖലയിൽ നിന്നുമുള്ള 40 തിലധികം വ്യവസായങ്ങൾ പങ്കെടുക്കുന്നുണ്ട്. 100 ലധികം ചെറുകിട സംരംഭങ്ങളും എക്‌സിബിഷനിൽ പങ്കെടുക്കും.