image

6 Sep 2022 9:41 PM GMT

Banking

"മിസ്ത്രിയുടെ യാത്ര സീറ്റ് ബെല്‍റ്റ് ധരിക്കാതെ": പിന്‍സീറ്റുകാരും സീറ്റ്‌ ബെല്‍റ്റിട്ടില്ലെങ്കില്‍ 1000 രൂപ പിഴ: ഗഡ്ക്കരി

MyFin Desk

മിസ്ത്രിയുടെ യാത്ര സീറ്റ് ബെല്‍റ്റ് ധരിക്കാതെ: പിന്‍സീറ്റുകാരും സീറ്റ്‌ ബെല്‍റ്റിട്ടില്ലെങ്കില്‍ 1000 രൂപ പിഴ: ഗഡ്ക്കരി
X

Summary

ഡെല്‍ഹി: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി അപകടത്തില്‍ മരിച്ച് ദിവസങ്ങള്‍ക്കകം റോഡ് സുരക്ഷ ശക്തമാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. മിസ്ത്രി കാറിന്റെ പിന്‍ സീറ്റിലിരുന്നാണ് യാത്ര ചെയ്തതെന്നും, അദ്ദേഹം സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. മാത്രമല്ല കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പടെ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും ഇത് പാലിക്കാത്തവരില്‍ നിന്നും 1000 രൂപ പിഴയീടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'വാഹനത്തിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് […]


ഡെല്‍ഹി: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി അപകടത്തില്‍ മരിച്ച് ദിവസങ്ങള്‍ക്കകം റോഡ് സുരക്ഷ ശക്തമാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. മിസ്ത്രി കാറിന്റെ പിന്‍ സീറ്റിലിരുന്നാണ് യാത്ര ചെയ്തതെന്നും, അദ്ദേഹം സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. മാത്രമല്ല കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പടെ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും ഇത് പാലിക്കാത്തവരില്‍ നിന്നും 1000 രൂപ പിഴയീടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'വാഹനത്തിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് വേണ്ടെന്നാണ് പൊതുവെയുള്ള ധാരണ. അതു ശരിയല്ല. സര്‍ക്കാരിന്റെ ലക്ഷ്യം പിഴയിലൂടെ ലഭിക്കുന്ന പണമല്ല. വാഹന ഉപയോഗത്തിലെ സുരക്ഷിതത്വവും ജാഗ്രതയും ജനങ്ങള്‍ക്കിടയിലെ ബോധവത്കരണവുമാണ്. രാജ്യത്തെ റോഡപകടങ്ങളുടെ എണ്ണം 2024-ഓടെ 50 ശതമാനമെങ്കിലും കുറയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍,' മന്ത്രി വ്യക്തമാക്കി.

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഇക്കഴിഞ്ഞ നാലിനാണ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചത്. അദ്ദേഹം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. മിസ്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേറ്റത്.

2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് എന്‍.ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു. ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മേയ് മാസത്തില്‍ സുപ്രീം കോടതി തള്ളിയിരുന്നു.