image

12 Sep 2022 1:36 AM GMT

Banking

അദാനി ട്രാന്‍സ്മിഷനെതിരെ 13,400 കോടി രൂപയുടെ ആര്‍ബിട്രേഷന്‍ ക്ലെയിം ഫയല്‍ ചെയ്ത് അനില്‍ അംബാനി

MyFin Desk

അദാനി ട്രാന്‍സ്മിഷനെതിരെ 13,400 കോടി രൂപയുടെ ആര്‍ബിട്രേഷന്‍ ക്ലെയിം ഫയല്‍ ചെയ്ത് അനില്‍ അംബാനി
X

Summary

മുംബൈ: പവര്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് വില്‍ക്കുന്നതിനുള്ള ഇടപാടില്‍ നിബന്ധനകള്‍ ലംഘിച്ചതിന് അദാനി ട്രാന്‍സ്മിഷനെതിരെ 13,400 കോടി രൂപയുടെ (1.7 ബില്യണ്‍ ഡോളര്‍) ആര്‍ബിട്രേഷന്‍ ക്ലെയിം ഫയല്‍ ചെയ്ത് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍. അദാനി ട്രാന്‍സ്മിഷനുമായുള്ള മുംബൈ പവര്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് കൈമാറ്റവുമായി ബന്ധപ്പെട്ട് 2017 ഡിസംബറിലെ ഓഹരി വാങ്ങല്‍ കരാറിന്റെ വ്യവസ്ഥകളുടെ ലംഘനമാണുണ്ടായതെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ മുംബൈ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന് (എംസിഐഎ) മുമ്പാകെ സമര്‍പ്പിച്ച ആര്‍ബിട്രേഷന്‍ ക്ലെയിമില്‍ പറയുന്നു. 2017 ല്‍ റിലയന്‍സ് […]


മുംബൈ: പവര്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് വില്‍ക്കുന്നതിനുള്ള ഇടപാടില്‍ നിബന്ധനകള്‍ ലംഘിച്ചതിന് അദാനി ട്രാന്‍സ്മിഷനെതിരെ 13,400 കോടി രൂപയുടെ (1.7 ബില്യണ്‍ ഡോളര്‍) ആര്‍ബിട്രേഷന്‍ ക്ലെയിം ഫയല്‍ ചെയ്ത് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍.

അദാനി ട്രാന്‍സ്മിഷനുമായുള്ള മുംബൈ പവര്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് കൈമാറ്റവുമായി ബന്ധപ്പെട്ട് 2017 ഡിസംബറിലെ ഓഹരി വാങ്ങല്‍ കരാറിന്റെ വ്യവസ്ഥകളുടെ ലംഘനമാണുണ്ടായതെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ മുംബൈ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന് (എംസിഐഎ) മുമ്പാകെ സമര്‍പ്പിച്ച ആര്‍ബിട്രേഷന്‍ ക്ലെയിമില്‍ പറയുന്നു.

2017 ല്‍ റിലയന്‍സ് ഇന്‍ഫ്രയുടെ (റിലയന്‍സ് എനര്‍ജി) മുംബൈ കേന്ദ്രീകരിച്ചുള്ള ഊര്‍ജ്ജ ഉത്പാദനം, വിതരണം, പ്രക്ഷേപണം എന്നിവ ഉള്‍പ്പെടെ അദാനി ഗ്രൂപ്പ് 18,800 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. മുംബൈയിലെ മൂന്ന് ദശലക്ഷം ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് എനര്‍ജി സേവനം നല്‍കിയിരുന്നു. റിലയന്‍സ് ഇന്‍ഫ്രയുടെ 15,000 കോടി രൂപ കടം തിരിച്ചടയ്ക്കാന്‍ സഹായിക്കുന്നതിനായിരുന്നു ഈ കരാര്‍. ഈ കരാര്‍ അദാനി ഗ്രൂപ്പിനെ വിതരണ ബിസിനസില്‍ ചുവടുറപ്പിച്ചു.

ഇത് ഉത്പാദനവും വിതരണവും മാത്രമുള്ള ഒരു കമ്പനിയില്‍ നിന്ന് പൂര്‍ണ്ണമായും സംയോജിത പവര്‍ യൂട്ടിലിറ്റിയിലേക്ക് മാറാന്‍ അദാനി ഗ്രൂപ്പിനെ സഹായിച്ചു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ ട്രാന്‍സ്മിഷന്‍, പവര്‍ ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനമാണ് അദാനി ട്രാന്‍സ്മിഷന്‍