image

13 Sep 2022 12:07 AM GMT

Business

നിക്ഷേപം സമാഹരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക്

MyFin Desk

നിക്ഷേപം സമാഹരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക്
X

Summary

കോഴിക്കോട്: സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുന്ന പഠനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥ സംഘവും വിദേശത്തേക്ക്. ബ്രിട്ടന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസുമാണ് യൂറോപ്യന്‍ യാത്രയ്ക്ക് തയാറെടുക്കുന്നത്. ഒക്ടോബര്‍ ആദ്യവാരമാകും യാത്ര പോകുക എന്നും രണ്ടാഴ്ച്ച ദൈര്‍ഘ്യമുള്ള യാത്രയാണിതെന്നും അറിയിപ്പുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് ഫിന്‍ലാന്‍ഡിന്റെ ക്ഷണമെന്നും […]


കോഴിക്കോട്: സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുന്ന പഠനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥ സംഘവും വിദേശത്തേക്ക്. ബ്രിട്ടന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസുമാണ് യൂറോപ്യന്‍ യാത്രയ്ക്ക് തയാറെടുക്കുന്നത്.

ഒക്ടോബര്‍ ആദ്യവാരമാകും യാത്ര പോകുക എന്നും രണ്ടാഴ്ച്ച ദൈര്‍ഘ്യമുള്ള യാത്രയാണിതെന്നും അറിയിപ്പുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് ഫിന്‍ലാന്‍ഡിന്റെ ക്ഷണമെന്നും അവിടെയുള്ള നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രി പി. എ മുഹമ്മദ് റിയാസ് യൂറോപ്പിലേക്ക് നേരത്തെ പുറപ്പെടും. ഈ മാസം 19ന് പാരിസില്‍ നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ അദ്ദേഹം പങ്കെടുക്കും.