image

17 Sep 2022 6:20 AM GMT

Economy

സുസ്ഥിരമായ വളർച്ച ഉറപ്പാക്കാൻ മാക്രോ ഇക്കണോമിക് ജാഗ്രത ആവശ്യമെന്ന് ധനമന്ത്രാലയം

MyFin Desk

സുസ്ഥിരമായ വളർച്ച ഉറപ്പാക്കാൻ  മാക്രോ ഇക്കണോമിക് ജാഗ്രത ആവശ്യമെന്ന് ധനമന്ത്രാലയം
X

Summary

ഡെല്‍ഹി: ആഗോള അനിശ്ചിതത്വം രൂക്ഷമായ സാഹചര്യത്തില്‍, സുസ്ഥിരമായ വളര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കാന്‍ ശാശ്വതമായ മാക്രോ ഇക്കണോമിക് ജാഗ്രത ആവശ്യമാണെന്ന് ധനമന്ത്രാലയം. ഇന്ത്യ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85.5 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ ആഗോള വിപണിയിലെ ഉയര്‍ന്ന വില ആഭ്യന്തര പണപ്പെരുപ്പത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മന്ദഗതിയിലുള്ള വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും ലോകത്തെ ഒട്ടുമിക്ക പ്രധാന സമ്പദ് വ്യവസ്ഥകളെയും ബാധിക്കുന്ന കാലത്ത്, ഇന്ത്യയുടെ വളര്‍ച്ച ശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022-23ലെ ആദ്യ പാദത്തിലെ യഥാര്‍ത്ഥ […]


ഡെല്‍ഹി: ആഗോള അനിശ്ചിതത്വം രൂക്ഷമായ സാഹചര്യത്തില്‍, സുസ്ഥിരമായ വളര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കാന്‍ ശാശ്വതമായ മാക്രോ ഇക്കണോമിക് ജാഗ്രത ആവശ്യമാണെന്ന് ധനമന്ത്രാലയം.
ഇന്ത്യ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85.5 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ ആഗോള വിപണിയിലെ ഉയര്‍ന്ന വില ആഭ്യന്തര പണപ്പെരുപ്പത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
മന്ദഗതിയിലുള്ള വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും ലോകത്തെ ഒട്ടുമിക്ക പ്രധാന സമ്പദ് വ്യവസ്ഥകളെയും ബാധിക്കുന്ന കാലത്ത്, ഇന്ത്യയുടെ വളര്‍ച്ച ശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2022-23ലെ ആദ്യ പാദത്തിലെ യഥാര്‍ത്ഥ ജിഡിപി, 2019-20 ലെ അതേ നിലവാരത്തേക്കാള്‍ ഏകദേശം നാല് ശതമാനം മുന്നിലാണ്. കൊവിഡിന് ശേഷമുള്ള ഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ പുനരുജ്ജീവനത്തിന് ശക്തമായ തുടക്കം കുറിക്കുന്നു.
സമ്പദ്വ്യവസ്ഥയുടെ പൊതുനിക്ഷേപം വഴിയുള്ള വീണ്ടെടുക്കല്‍ തുടരുന്നതിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ മൂലധന ചെലവ് 35.4 ശതമാനം ഉയര്‍ത്തി 7.5 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.5 ലക്ഷം കോടി രൂപയായിരുന്നു മൂല്യം.