image

29 Sep 2022 5:21 AM GMT

News

വ്യക്തിഗത വായ്പകൾക്ക് ആവശ്യക്കാർ ഏറുന്നുവെന്ന് ആര്‍ബിഐ

MyFin Desk

വ്യക്തിഗത വായ്പകൾക്ക് ആവശ്യക്കാർ ഏറുന്നുവെന്ന്  ആര്‍ബിഐ
X

Summary

കഴിഞ്ഞ പത്ത് വര്‍ഷമായി മൊത്തം വായ്പയില്‍ വ്യാവസായിക വായ്പകളുടെ വിഹിതം ക്രമേണ കുറഞ്ഞുവരികയാണെന്നും അതേസമയം വ്യക്തിഗത വായ്പകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ആര്‍ബിഐ പുറത്തിറക്കിയ ഇന്ത്യയിലെ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളുടെ (എസ്സിബി) ബേസിക് സ്റ്റാറ്റിസ്റ്റിക്കല്‍ റിട്ടേണ്‍ ഓണ്‍ ക്രെഡിറ്റ് - മാര്‍ച്ച് 2022 റിപ്പോര്‍ട്ട് പ്രകാരം വ്യാവസായിക, വ്യക്തിഗത വായ്പകള്‍ക്ക് 2022 മാര്‍ച്ചില്‍ 27 ശതമാനം വീതം ക്രെഡിറ്റ് ഷെയര്‍ ഉണ്ടായിരുന്നു. അതുപോലെ മുന്‍ വര്‍ഷം ഇടിവുണ്ടായതിന് ശേഷം, വ്യാവസായിക മേഖലയിലേക്കുള്ള വായ്പകള്‍ […]


കഴിഞ്ഞ പത്ത് വര്‍ഷമായി മൊത്തം വായ്പയില്‍ വ്യാവസായിക വായ്പകളുടെ വിഹിതം ക്രമേണ കുറഞ്ഞുവരികയാണെന്നും അതേസമയം വ്യക്തിഗത വായ്പകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ആര്‍ബിഐ പുറത്തിറക്കിയ ഇന്ത്യയിലെ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളുടെ (എസ്സിബി) ബേസിക് സ്റ്റാറ്റിസ്റ്റിക്കല്‍ റിട്ടേണ്‍ ഓണ്‍ ക്രെഡിറ്റ് - മാര്‍ച്ച് 2022 റിപ്പോര്‍ട്ട് പ്രകാരം വ്യാവസായിക, വ്യക്തിഗത വായ്പകള്‍ക്ക് 2022 മാര്‍ച്ചില്‍ 27 ശതമാനം വീതം ക്രെഡിറ്റ് ഷെയര്‍ ഉണ്ടായിരുന്നു.
അതുപോലെ മുന്‍ വര്‍ഷം ഇടിവുണ്ടായതിന് ശേഷം, വ്യാവസായിക മേഖലയിലേക്കുള്ള വായ്പകള്‍ 2021-22 ല്‍ 4.7 ശതമാനം നേട്ടമുണ്ടാക്കി. സമീപ വര്‍ഷങ്ങളില്‍ റീട്ടെയില്‍ വിഭാഗത്തില്‍ നിന്നുള്ള ക്രെഡിറ്റ് ഡിമാന്‍ഡ് വ്യത്യസ്തമായി തുടരുന്നതിനാല്‍ ചെറുകിട വായ്പകളുടെ ഭാഗവും ക്രമമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആര്‍ബിഐ പറഞ്ഞു.
ഒരു കോടി രൂപയില്‍ താഴെയുള്ള വായ്പകളുടെ വിഹിതം 2022 മാര്‍ച്ചില്‍ ഏകദേശം 48 ശതമാനമായി വര്‍ധിച്ചു. അതേസമയം 10 കോടിയില്‍ കൂടുതലുള്ള വായ്പകളുടെ വിഹിതം 49 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറഞ്ഞു. 7 ശതമാനത്തില്‍ താഴെ പലിശ നിരക്കുള്ള വായ്പകളുടെ വിഹിതം ഒരു വര്‍ഷം മുമ്പുള്ള 15.1 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ചില്‍ 23.6 ശതമാനമായി ഉയര്‍ന്നു. മൊത്തം ബാങ്ക് വായ്പയിലേക്കുള്ള പൊതുമേഖലാ ബാങ്കുകളുടെ വിഹിതം കുറയുന്നത് തുടരുകയാണെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു. എസ്സിബികളുടെ മൊത്തം വായ്പയില്‍ പിഎസ്ബികളുടെ വിഹിതം അഞ്ച് വര്‍ഷം മുമ്പുള്ള 65.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 മാര്‍ച്ചില്‍ 54.8 ശതമാനമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വകാര്യമേഖലാ ബാങ്കുകളുടെ വിഹിതം 36.9 ശതമാനത്തോടെ ഏകദേശം ഇരട്ടിയായി.