image

3 Oct 2022 4:34 AM GMT

News

ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ, മരുന്നിലെ വ്യാജനെ തിരിച്ചറിയാം

MyFin Desk

ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ, മരുന്നിലെ വ്യാജനെ തിരിച്ചറിയാം
X

Summary

  വിപണിയില്‍ വ്യാജ മരുന്നുകള്‍ വന്‍ തോതില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍, മുന്‍ നിര ബ്രാന്‍ഡുകള്‍ ക്യു ആര്‍ കോഡുകള്‍ അവതരിപ്പിക്കും. 'ട്രാക്ക് ആന്‍ഡ് ട്രേസ് ' എന്ന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പദ്ധതിയില്‍ പ്രാരംഭ ഘട്ടത്തില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന 300 മരുന്നുകളുടെ പാക്കേജിങ് ലേബലുകളില്‍ ക്യു ആര്‍ കോഡുകള്‍ പ്രിന്റ് ചെയ്യും. ആന്റിബയോട്ടിക്ക, വേദന സംഹാരി, കാര്‍ഡിയാക്, അലര്‍ജി വിരുദ്ധ മരുന്നുകള്‍ എന്നിവയില്‍ ഇത് നടപ്പിലാക്കും. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഏകദേശം 10 ശതമാനത്തോളം ഉത്പന്നങ്ങള്‍ നിലവാരമില്ലാത്തതോ , […]


വിപണിയില്‍ വ്യാജ മരുന്നുകള്‍ വന്‍ തോതില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍, മുന്‍ നിര ബ്രാന്‍ഡുകള്‍ ക്യു ആര്‍ കോഡുകള്‍ അവതരിപ്പിക്കും. 'ട്രാക്ക് ആന്‍ഡ് ട്രേസ് ' എന്ന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പദ്ധതിയില്‍ പ്രാരംഭ ഘട്ടത്തില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന 300 മരുന്നുകളുടെ പാക്കേജിങ് ലേബലുകളില്‍ ക്യു ആര്‍ കോഡുകള്‍ പ്രിന്റ് ചെയ്യും.

ആന്റിബയോട്ടിക്ക, വേദന സംഹാരി, കാര്‍ഡിയാക്, അലര്‍ജി വിരുദ്ധ മരുന്നുകള്‍ എന്നിവയില്‍ ഇത് നടപ്പിലാക്കും. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഏകദേശം 10 ശതമാനത്തോളം ഉത്പന്നങ്ങള്‍ നിലവാരമില്ലാത്തതോ , വ്യാജമോ ആണെന്ന് ലോകാരോഗ്യ സംഘടനാ പുറത്തു വിട്ട സ്ഥിതി വിവര കണക്കുകളില്‍ പറയുന്നു.

ഈ സംവിധാനം നിലവില്‍ കൊണ്ടുവരുന്നത് ഇത് ലഘൂകരിക്കുന്നതിനു സഹായിക്കും. പദ്ധതി നടപ്പിലാക്കുമ്പോള്‍ 3 മുതല്‍ 4 ശതമാനം വരെ ചെലവ് വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.