image

8 Oct 2022 4:40 AM GMT

Oil and Gas

റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ആരും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ല: ഹര്‍ദ്ദീപ് സിംഗ് പുരി

MyFin Desk

റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ആരും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ല: ഹര്‍ദ്ദീപ് സിംഗ് പുരി
X

Summary

ഡെല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യ ഏതു രാജ്യത്തു നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് വര്‍ധിപ്പിക്കുകാണ് ചെയ്തത്. ഇന്ത്യയുടെ ഈ […]


ഡെല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യ ഏതു രാജ്യത്തു നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് വര്‍ധിപ്പിക്കുകാണ് ചെയ്തത്. ഇന്ത്യയുടെ ഈ സമീപനത്തെ ബ്രിട്ടനും, അമേരിക്കയും എതിര്‍ത്തിരുന്നു.

എന്നാല്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം വിതരണം ചെയ്യുക എന്നത് സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്. അതിനാല്‍ റഷ്യയില്‍ നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്നോ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. യുഎസ് ഊര്‍ജ്ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോമുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷമാണ് ഹര്‍ദ്ദീപ് സിംഗ് പുരി ഇക്കാര്യം പറഞ്ഞത്.