image

8 Oct 2022 6:42 AM GMT

Banking

ശൃംഖല വിപുലീകരണം: വുഡന്‍ സ്ട്രീറ്റ് 166 കോടി രൂപ നിക്ഷേപിക്കും

MyFin Desk

ശൃംഖല വിപുലീകരണം: വുഡന്‍ സ്ട്രീറ്റ് 166 കോടി രൂപ നിക്ഷേപിക്കും
X

Summary

ഡെല്‍ഹി: ഫര്‍ണീച്ചര്‍ സ്ഥാപനമായ വുഡന്‍ സ്ട്രീറ്റ് സ്റ്റോറുകളുടെ എണ്ണം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 300 ആയി ഉയര്‍ത്തും. ഇതിനായി 166 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ വിവിധ നഗരങ്ങളിലായി 85 സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 1,500 കോടി രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്. മെട്രോപൊളിറ്റന്‍ നഗരങ്ങളിലും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലുമായി സ്റ്റോറുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഏകദേശം 3,000 ത്തോളം തൊഴിലവസരങ്ങള്‍ ഇതിലൂടെ കമ്പനിക്കു […]


ഡെല്‍ഹി: ഫര്‍ണീച്ചര്‍ സ്ഥാപനമായ വുഡന്‍ സ്ട്രീറ്റ് സ്റ്റോറുകളുടെ എണ്ണം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 300 ആയി ഉയര്‍ത്തും. ഇതിനായി 166 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ വിവിധ നഗരങ്ങളിലായി 85 സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉദയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 1,500 കോടി രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്. മെട്രോപൊളിറ്റന്‍ നഗരങ്ങളിലും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലുമായി സ്റ്റോറുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഏകദേശം 3,000 ത്തോളം തൊഴിലവസരങ്ങള്‍ ഇതിലൂടെ കമ്പനിക്കു നല്‍കാനാവും.

സ്റ്റോറുകള്‍ ആരംഭിക്കുന്നതിനു പുറമെ വരും മാസങ്ങളില്‍ വെയര്‍ഹൗസിന്റെ ശേഷി അഞ്ചു മടങ്ങ് വര്‍ധിപ്പിക്കും. കമ്പനിക്കു ഇന്ത്യയിലുടനീളം, 15 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഏരിയായുള്ള 30 വെയര്‍ ഹൗസുകളുണ്ട്. കമ്പനി അടുത്തിടെ 2.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വെയര്‍ ഹൌസ് ബംഗളുരുവില്‍ ആരംഭിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ വെയര്‍ഹൗസുകളിലൊന്നാണിത്.