image

9 Oct 2022 4:52 AM GMT

Banking

ബാങ്ക് പ്രവൃത്തി ദിനം 5 ദിവസം: നിര്‍ദ്ദേശം കേന്ദ്ര പരിഗണനയില്‍

MyFin Desk

ബാങ്ക് പ്രവൃത്തി ദിനം 5 ദിവസം: നിര്‍ദ്ദേശം കേന്ദ്ര പരിഗണനയില്‍
X

Summary

രാജ്യത്തെ ബാങ്കുകളില്‍ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ആക്കുന്നത് സംബന്ധിച്ച് ബാങ്ക് മാനേജ്‌മെന്റുകളുടെ ഏകോപന വേദിയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ) ബാങ്ക് ജീവനക്കാരുടെ സംഘടനകളും ധാരണയിലേക്ക്. ശനിയാഴ്ച കൂടി അവധിയാക്കാനുള്ള തീരുമാനം നേരത്തെ വന്നിരുന്നു. ഇടപാടുകാര്‍ക്കുള്ള സേവന സമയവും ജോലി സമയവും കുറയാത്ത രീതിയില്‍ പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. ഐ.ബി.എ പ്രതിനിധികളുമായി ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, ഇന്ത്യന്‍ […]


രാജ്യത്തെ ബാങ്കുകളില്‍ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ആക്കുന്നത് സംബന്ധിച്ച് ബാങ്ക് മാനേജ്‌മെന്റുകളുടെ ഏകോപന വേദിയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ) ബാങ്ക് ജീവനക്കാരുടെ സംഘടനകളും ധാരണയിലേക്ക്. ശനിയാഴ്ച കൂടി അവധിയാക്കാനുള്ള തീരുമാനം നേരത്തെ വന്നിരുന്നു. ഇടപാടുകാര്‍ക്കുള്ള സേവന സമയവും ജോലി സമയവും കുറയാത്ത രീതിയില്‍ പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു.

ഐ.ബി.എ പ്രതിനിധികളുമായി ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

രണ്ട് ശനിയാഴ്ചകള്‍കൂടി അവധി നല്‍കാനുള്ള നീക്കമാണ് ഇപ്പോഴുള്ളത്. അങ്ങനയെങ്കില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനം പരിഗണിക്കാമെന്ന് ഐ.ബി.എ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല രാവിലെ അര മണിക്കൂര്‍ നേരത്തെ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സംഘടനകളുടെ പ്രതിനിധികള്‍ സമ്മതിച്ചു. ഇക്കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യാനും തുടര്‍ന്ന് കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിടാനുമാണ് ധാരണ. ഇപ്പോള്‍
ഞായറാഴ്ചകളിലും രണ്ട്, നാല് ശനിയാഴ്ചയുമാണ് ബാങ്കുകള്‍ക്ക് അവധി.