image

10 Oct 2022 6:54 AM GMT

Economy

സാമ്പത്തിക ശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്, പഠിച്ചത് ബാങ്ക് തകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയും

MyFin Desk

സാമ്പത്തിക ശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്, പഠിച്ചത് ബാങ്ക് തകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയും
X

Summary

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ ബെന്‍ എസ് ബര്‍ണാങ്കെ, ഫിലിപ്പ് ഡൈബ്വിഗ്, ഡഗ്ലസ് ഡയമണ്ട് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഗ്രേറ്റ് ഡിപ്രഷന്‍ പോലുള്ള വലിയ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകാതെ ബാങ്കിംഗ് സംവിധാനത്തിന്റെ പരാജയത്തെ പിടിച്ചു നിര്‍ത്തി സാമ്പത്തിക സംവിധാനങ്ങളെ എങ്ങനെയാണ് റെഗുലേറ്റ് ചെയ്യുന്നത് എന്ന ഗവേഷണത്തിനാണ് അവാര്‍ഡ്. യുഎസ് ഫെഡ് മുന്‍ തലവന്‍ കൂടിയാണ് ബെന്‍ എസ് ബര്‍ണാങ്കെ. ഡഗ്ലസ് ഡയമണ്ട് ഷിക്കാഗോ സര്‍വകലാശാലയിലും ഫിലിപ്പ് […]


സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ ബെന്‍ എസ് ബര്‍ണാങ്കെ, ഫിലിപ്പ് ഡൈബ്വിഗ്, ഡഗ്ലസ് ഡയമണ്ട് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

ഗ്രേറ്റ് ഡിപ്രഷന്‍ പോലുള്ള വലിയ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകാതെ ബാങ്കിംഗ് സംവിധാനത്തിന്റെ പരാജയത്തെ പിടിച്ചു നിര്‍ത്തി സാമ്പത്തിക സംവിധാനങ്ങളെ എങ്ങനെയാണ് റെഗുലേറ്റ് ചെയ്യുന്നത് എന്ന ഗവേഷണത്തിനാണ് അവാര്‍ഡ്.

യുഎസ് ഫെഡ് മുന്‍ തലവന്‍ കൂടിയാണ് ബെന്‍ എസ് ബര്‍ണാങ്കെ. ഡഗ്ലസ് ഡയമണ്ട് ഷിക്കാഗോ സര്‍വകലാശാലയിലും ഫിലിപ്പ് ഡൈബ്വിഗ് വാഷിങ്ടണ്‍ സര്‍വകലാശാലയിലും സാമ്പത്തിക ശാസ്ത്രജ്ഞന്മാരാണ്. 10 മില്യണ്‍ സ്വീഡിഷ് ക്രൗണ്‍സ് (ഏകദേശം 900,357 യുഎസ് ഡോളര്‍) ആണ് സമ്മാനത്തുക. ദി റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.