image

10 Oct 2022 8:00 AM GMT

Banking

ടിസിഎസിന്റെ വരുമാനത്തില്‍ 18 % വര്‍ധന

MyFin Desk

ടിസിഎസിന്റെ വരുമാനത്തില്‍ 18 % വര്‍ധന
X

Summary

സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) വരുമാനം 18 ശതമാനം വര്‍ധിച്ചു 55,309 കോടി രൂപയായി (വാര്‍ഷികാടിസ്ഥാനത്തില്‍). അറ്റാദായം 8.4 ശതമാനം വര്‍ധിച്ചു 10,431 കോടി രൂപയായിട്ടുണ്ട്. കൂടാതെ കമ്പനി രണ്ടാമത്തെ ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചു. ഒരു ഓഹരിക്കു 8 രൂപ വച്ചാണ് ഡിവിഡന്റ് നല്‍കുക. എങ്കിലും കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 1.6 ശതമാനം കുറഞ്ഞു 24 ശതമാനമായി. പ്രധാന വിപണികളില്‍ കമ്പനിയുടെ ലാഭക്ഷമത മികച്ച രീതിയില്‍ വളരുകയാണെന്ന് […]


സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) വരുമാനം 18 ശതമാനം വര്‍ധിച്ചു 55,309 കോടി രൂപയായി (വാര്‍ഷികാടിസ്ഥാനത്തില്‍). അറ്റാദായം 8.4 ശതമാനം വര്‍ധിച്ചു 10,431 കോടി രൂപയായിട്ടുണ്ട്. കൂടാതെ കമ്പനി രണ്ടാമത്തെ ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചു.

ഒരു ഓഹരിക്കു 8 രൂപ വച്ചാണ് ഡിവിഡന്റ് നല്‍കുക. എങ്കിലും കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 1.6 ശതമാനം കുറഞ്ഞു 24 ശതമാനമായി. പ്രധാന വിപണികളില്‍ കമ്പനിയുടെ ലാഭക്ഷമത മികച്ച രീതിയില്‍ വളരുകയാണെന്ന് കമ്പനിയുടെ സിഇഓ എം ഡി രാജേഷ് ഗോപിനാഥന്‍ പറഞ്ഞു. ടിസിഎസിന്റെ ഓര്‍ഡര്‍ ബുക്ക് 8.1 ബില്യണ്‍ ഡോളറാണ്.