image

13 Oct 2022 5:07 AM GMT

Banking

ക്രെഡിറ്റ് കാര്‍ഡിലെ തിരിച്ചടവ് മുടങ്ങിയോ, മൂന്നു ദിവസം വരെ ഭയക്കേണ്ട

MyFin Desk

ക്രെഡിറ്റ് കാര്‍ഡിലെ തിരിച്ചടവ് മുടങ്ങിയോ, മൂന്നു ദിവസം വരെ ഭയക്കേണ്ട
X

Summary

  ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപകാരിയും, ഉപദ്രവകാരിയുമാണെന്നാണ് പറയാറ്. കയ്യില്‍ കാശില്ലാത്ത സമയത്തും അത്യാവശ ചെലവിന് ക്രെഡിറ്റ് കാര്‍ഡ് ഉപകാരപ്പെടും. എന്നാല്‍, തിരിച്ചടവ് തീയ്യതിക്കുശേഷവും പണം അടയ്ക്കാന്‍ സാധിച്ചില്ലെങ്കിലോ അത് ഉപദ്രവകാരിയുമാകും. സിബില്‍ സ്‌കോര്‍ താഴും, അടവ് മുടങ്ങിയതിനുള്ള പിഴ, പിഴപ്പലിശ ഇങ്ങനെ അധികമായി ഒരു തുകയും നല്‍കേണ്ടി വരും. ഇങ്ങനെയുള്ള അപകടങ്ങളുള്ളപ്പോള്‍ ആരും തിരിച്ചടവ് മനപ്പൂര്‍വ്വം വൈകിക്കില്ല. എന്തെങ്കിലും തിരക്കുകളില്‍ പെട്ട് മറക്കുകയോ, പണം മറ്റെന്തെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ, ചെയ്യുമ്പോള്‍ തിരിച്ചടവ് മുടങ്ങും. എന്നാല്‍, തിരിച്ചടവ് […]


ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപകാരിയും, ഉപദ്രവകാരിയുമാണെന്നാണ് പറയാറ്. കയ്യില്‍ കാശില്ലാത്ത സമയത്തും അത്യാവശ ചെലവിന് ക്രെഡിറ്റ് കാര്‍ഡ് ഉപകാരപ്പെടും. എന്നാല്‍, തിരിച്ചടവ് തീയ്യതിക്കുശേഷവും പണം അടയ്ക്കാന്‍ സാധിച്ചില്ലെങ്കിലോ അത് ഉപദ്രവകാരിയുമാകും. സിബില്‍ സ്‌കോര്‍ താഴും, അടവ് മുടങ്ങിയതിനുള്ള പിഴ, പിഴപ്പലിശ ഇങ്ങനെ അധികമായി ഒരു തുകയും നല്‍കേണ്ടി വരും.

ഇങ്ങനെയുള്ള അപകടങ്ങളുള്ളപ്പോള്‍ ആരും തിരിച്ചടവ് മനപ്പൂര്‍വ്വം വൈകിക്കില്ല. എന്തെങ്കിലും തിരക്കുകളില്‍ പെട്ട് മറക്കുകയോ, പണം മറ്റെന്തെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ, ചെയ്യുമ്പോള്‍ തിരിച്ചടവ് മുടങ്ങും. എന്നാല്‍, തിരിച്ചടവ് മുടങ്ങി ഉടനെ സിബില്‍ സ്‌കോര്‍ താഴുമല്ലോ, അധിക തുക പിഴയായി നല്‍കേണ്ടി വരുമല്ലോ എന്നൊക്കെ ഓര്‍ത്ത് ഭയപ്പെടേണ്ടതില്ല. മൂന്നു ദിവസം വരെ. ഈ സാവകാശം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ആര്‍ബി ഐ തന്നെയാണ്.

തിരിച്ചടവ് മുടക്കിയെന്ന് കാര്‍ഡ് ഇഷ്യു ചെയ്ത കമ്പനികള്‍ ക്രെഡിറ്റ് റേറ്റിംഗ് കമ്പനികളെ അറിയിക്കുമ്പോഴാണ് കാര്‍ഡ് ഉടമയുടെ സിബില്‍ സ്‌കോറില്‍ ക്രെഡിറ്റ് റേറ്റിംഗ് കമ്പനികള്‍ മാറ്റം വരുത്തുന്നത്. ആര്‍ബിഐയുടെ നിര്‍ദ്ദേശം അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങി മൂന്നു ദിവസത്തിനുശേഷവും കാര്‍ഡ് ഉടമ തരിച്ചടവ് നടത്തിയില്ലെങ്കില്‍ മാത്രമേ കാര്‍ഡ് ഇഷ്യു ചെയ്ത കമ്പനികള്‍ ക്രെഡിറ്റ ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് തിരിച്ചടവ് മുടങ്ങിയെന്ന വിവരം നല്‍കാവൂ. മൂന്നു ദിവസത്തിനുള്ളില്‍ തിരിച്ചടവ് നടത്തിയാല്‍ അത് ഉടമയുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല.

തിരിച്ചടവ് വൈകിയാല്‍, കാര്‍ഡ് ഉടമ പിന്നീട് തിരിച്ചടവ് നടത്തുമ്പോള്‍ നിശ്ചിത തുക പിഴയായും, പിഴപ്പലിശയായും അധികമായി നല്‍കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡ് കമ്പനികളാണ് ഇത് നിശ്ചയിക്കുന്നത്. ഈ തുകകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമയില്‍ നിന്നും ഈടാക്കണമെങ്കിലും തിരിച്ചടവ് മുടങ്ങി മൂന്നു ദിവസം കഴിയണം. അതിനു മുമ്പ് പിഴത്തുകകള്‍ ചുമത്താന്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്ക് അനുവാദമില്ലെന്ന്ും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, എത്ര രൂപയാണോ തിരിച്ചടയ്ക്കാനുള്ളത് ആ തുകയ്ക്കേ പിഴ ചുമത്താവു എന്നും ആര്‍ബിഐ വ്യക്തിമാക്കുന്നു.