image

13 Oct 2022 10:30 PM GMT

Startups

സ്റ്റാര്‍ട്ടപ്പുകളുടെ പുഷ്‌കല കാലം മങ്ങുന്നുവോ? ഫണ്ടിംഗ് രണ്ടു വര്‍ഷത്തെ താഴ്ച്ചയിലെന്ന് റിപ്പോര്‍ട്ട്

MyFin Desk

സ്റ്റാര്‍ട്ടപ്പുകളുടെ പുഷ്‌കല കാലം മങ്ങുന്നുവോ? ഫണ്ടിംഗ് രണ്ടു വര്‍ഷത്തെ താഴ്ച്ചയിലെന്ന് റിപ്പോര്‍ട്ട്
X

Summary

ഡെല്‍ഹി: ആഗോള തലത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതിനിടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടൊഴുക്കിലും ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. നടപ്പ് പാദത്തില്‍ രണ്ടു വര്‍ഷത്തെ താഴ്ന്ന തുകയായ 2.7 ബില്യണ്‍ ഡോളറാണ് ഫണ്ടിംഗായി എത്തിയതെന്നാണ് പിഡബ്ല്യുസി ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇത് 205 ഇടപാടുകളിലായി നേടിയ തുകയാണ്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നും രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് യൂണിക്കോണ്‍ പദവി നേടിയത്. ആഗോളതലത്തിലും യൂണിക്കോണ്‍ പദവി നേടുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും കുറഞ്ഞു വരികയാണെന്നും സ്റ്റാര്‍ട്ടപ്പ് ഡീല്‍ ട്രാക്കര്‍ എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. […]


ഡെല്‍ഹി: ആഗോള തലത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതിനിടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടൊഴുക്കിലും ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. നടപ്പ് പാദത്തില്‍ രണ്ടു വര്‍ഷത്തെ താഴ്ന്ന തുകയായ 2.7 ബില്യണ്‍ ഡോളറാണ് ഫണ്ടിംഗായി എത്തിയതെന്നാണ് പിഡബ്ല്യുസി ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇത് 205 ഇടപാടുകളിലായി നേടിയ തുകയാണ്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നും രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് യൂണിക്കോണ്‍ പദവി നേടിയത്.

ആഗോളതലത്തിലും യൂണിക്കോണ്‍ പദവി നേടുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും കുറഞ്ഞു വരികയാണെന്നും സ്റ്റാര്‍ട്ടപ്പ് ഡീല്‍ ട്രാക്കര്‍ എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആദ്യഘട്ടം, വളര്‍ച്ച ഘട്ടം, അതിനുശേഷമുള്ള ഘട്ടം എന്നിവയിലെല്ലാം ഫണ്ടിംഗ് കുറഞ്ഞിട്ടുണ്ട്.

'ഫണ്ടിംഗ് രംഗത്തെ ഈ മന്ദഗതി എത്ര നാള്‍ തുടരുമെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും, നിക്ഷേപകരും ഇടപാടുകള്‍ നടത്തുന്നതില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന്,' പിഡബ്ല്യുസി ഇന്ത്യയുടെ പ്രതിനിധികളിലൊരാളായ അമിത് നൗക പറഞ്ഞു.

വളര്‍ച്ച ഘട്ടം, അതിനുശേഷമുള്ള ഘട്ടം ഈ കാലയളവുകളിലെ ഫണ്ടിംഗ് ഇവ രണ്ടുംകൂടെ മൂന്നാം പാദത്തിലെ മൊത്തം ഫണ്ടിംഗിന്റെ 79 ശതമാനത്തോളം വരും. ഒരു ഇടപാടിന്റെ മൂല്യം 45 മില്യണ്‍ ഡോളറോളം വരുന്നതാണ്. ഏറ്റെടുക്കല്‍, ലയനം എന്നീ വിഭാഗങ്ങളിലായി 38 ഇടപാടുകളാണ് ഈ പാദത്തില്‍ നടന്നത്.

അതില്‍ സോഫ്റ്റ് വേര്‍ മേഖലയിലും, എജ്യുടെക് മേഖലയിലുമാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. എജ്യുടെക് കമ്പനിയായ അപ്ഗാര്‍ഡ് വോള്‍വ്സ് ഇന്ത്യ, ഹാരപ്പ എജ്യുക്കേഷന്‍, എക്സാംപുര്‍, സെന്റം ലേണിംഗ് എന്നീ നാല് കമ്പനികളെ ഏറ്റെടുത്തിരുന്നു.