image

15 Oct 2022 1:13 AM GMT

Banking

കയറ്റുമതി കുറഞ്ഞു; ബജാജ് ഓട്ടോയുടെ അറ്റാദായം 16% ഇടിഞ്ഞു

MyFin Desk

കയറ്റുമതി കുറഞ്ഞു; ബജാജ് ഓട്ടോയുടെ അറ്റാദായം 16% ഇടിഞ്ഞു
X

Summary

ഡെല്‍ഹി: ബജാജ് ഓട്ടോയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 16 ശതമാനം ഇടിഞ്ഞ് 1,719 കോടി രൂപയായി. വിദേശ കയറ്റുമതിയില്‍ 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണിത്. പൂനെ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 2,040 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം സെപ്റ്റംബര്‍ പാദത്തില്‍ 10,203 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,762 കോടി രൂപയായിരുന്നു. കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ […]


ഡെല്‍ഹി: ബജാജ് ഓട്ടോയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 16 ശതമാനം ഇടിഞ്ഞ് 1,719 കോടി രൂപയായി. വിദേശ കയറ്റുമതിയില്‍ 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണിത്. പൂനെ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 2,040 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം സെപ്റ്റംബര്‍ പാദത്തില്‍ 10,203 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,762 കോടി രൂപയായിരുന്നു.
കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം അവലോകന പാദത്തില്‍ 1,530 കോടി രൂപ രേഖപ്പെടുത്തി. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,275 കോടി രൂപയായിരുന്നു. രണ്ടാം പാദത്തിലെ മൊത്തം വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 11,44,407 എണ്ണത്തില്‍ നിന്ന് ഒരു ശതമാനം ഉയര്‍ന്ന് 11,51,012 എണ്ണമെത്തി. രണ്ടാം പാദത്തില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 6,94,375 എണ്ണമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 5,32,216 എണ്ണത്തില്‍ നിന്ന് 30 ശതമാനം ഉയര്‍ന്നു. രണ്ടാം പാദത്തില്‍ കയറ്റുമതി 25 ശതമാനം ഇടിഞ്ഞ് 4,56,637 എണ്ണമെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,12,191 എണ്ണമായിരുന്നു.