image

19 Oct 2022 7:15 AM GMT

MSME

എംഎസ്എംഇ: പുനര്‍വര്‍ഗ്ഗീകരണത്തിന് ശേഷവും നികുതി ഇതര ആനുകൂല്യങ്ങള്‍ തുടരും

MyFin Desk

എംഎസ്എംഇ: പുനര്‍വര്‍ഗ്ഗീകരണത്തിന് ശേഷവും നികുതി ഇതര ആനുകൂല്യങ്ങള്‍ തുടരും
X

Summary

ഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) മൂന്ന് വര്‍ഷത്തേക്ക് പുനര്‍വര്‍ഗ്ഗീകരണത്തിന് ശേഷം അതത് വിഭാഗങ്ങളിലെ എല്ലാ നികുതി ഇതര ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്ലാന്റ്, മെഷിനറി അല്ലെങ്കില്‍ ഉപകരണങ്ങള്‍, വിറ്റുവരവ് അല്ലെങ്കില്‍ ഇവ രണ്ടും എന്നിവയിലെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വര്‍ഗ്ഗീകരണം നടത്താറുണ്ട്. ഇവിടെ എംഎസ്എംഇകള്‍ക്ക് ലഭിക്കേണ്ട എല്ലാ നികുതി ഇതര ആനുകൂല്യങ്ങളും തുടര്‍ന്നും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് എംഎസ്എംഇ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്കാളികളുമായുള്ള കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ […]


ഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) മൂന്ന് വര്‍ഷത്തേക്ക് പുനര്‍വര്‍ഗ്ഗീകരണത്തിന് ശേഷം അതത് വിഭാഗങ്ങളിലെ എല്ലാ നികുതി ഇതര ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്ലാന്റ്, മെഷിനറി അല്ലെങ്കില്‍ ഉപകരണങ്ങള്‍, വിറ്റുവരവ് അല്ലെങ്കില്‍ ഇവ രണ്ടും എന്നിവയിലെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വര്‍ഗ്ഗീകരണം നടത്താറുണ്ട്. ഇവിടെ എംഎസ്എംഇകള്‍ക്ക് ലഭിക്കേണ്ട എല്ലാ നികുതി ഇതര ആനുകൂല്യങ്ങളും തുടര്‍ന്നും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് എംഎസ്എംഇ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്കാളികളുമായുള്ള കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും ഇത് ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന് അനുസൃതമാണെന്നും എംഎസ്എംഇ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പബ്ലിക് പ്രൊക്യുര്‍മെന്റ് പോളിസി, കാലതാമസം വരുത്തിയ ഇടപാടുകള്‍ മുതലായവ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നികുതിയേതര ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.