image

20 Oct 2022 4:28 AM GMT

Steel

ആറു മാസത്തിനിടെ സ്റ്റീല്‍ വിലയില്‍ 40 ശതമാനത്തിന്റെ ഇടിവ്

MyFin Desk

ആറു മാസത്തിനിടെ സ്റ്റീല്‍ വിലയില്‍ 40 ശതമാനത്തിന്റെ ഇടിവ്
X

Summary

ഡെല്‍ഹി: ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ സ്റ്റീലിന്റെ വില 40 ശതമാനം ഇടിഞ്ഞ് ടണ്ണിന് 57,000 രൂപയായി. കയറ്റുമതി തീരുവ 15 ശതമാനമാക്കി ഉയര്‍ത്തിയതോടെ ഓര്‍ഡറുകള്‍ കുറഞ്ഞതാണ് വിലയിടിവിന് കാരണം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഹോട്ട് റോള്‍ഡ് കോയിലി(എച്ച് ആര്‍സി)ന്റെ വിലയില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. സ്റ്റീല്‍ വിലയിലുണ്ടാകുന്ന വ്യതിയാനം നിര്‍മാണം, അടിസ്ഥാനസൗകര്യം, റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണം, ഓട്ടോ മൊബൈല്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് എന്നീ മേഖലകളെയെല്ലാം നേരിട്ട് ബാധിക്കുന്നതിനാല്‍ ഉപഭോക്താക്കളില്‍ ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. […]


ഡെല്‍ഹി: ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ സ്റ്റീലിന്റെ വില 40 ശതമാനം ഇടിഞ്ഞ് ടണ്ണിന് 57,000 രൂപയായി. കയറ്റുമതി തീരുവ 15 ശതമാനമാക്കി ഉയര്‍ത്തിയതോടെ ഓര്‍ഡറുകള്‍ കുറഞ്ഞതാണ് വിലയിടിവിന് കാരണം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ഹോട്ട് റോള്‍ഡ് കോയിലി(എച്ച് ആര്‍സി)ന്റെ വിലയില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. സ്റ്റീല്‍ വിലയിലുണ്ടാകുന്ന വ്യതിയാനം നിര്‍മാണം, അടിസ്ഥാനസൗകര്യം, റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണം, ഓട്ടോ മൊബൈല്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് എന്നീ മേഖലകളെയെല്ലാം നേരിട്ട് ബാധിക്കുന്നതിനാല്‍ ഉപഭോക്താക്കളില്‍ ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ആഭ്യന്തര വിപണിയില്‍ സ്റ്റീലിന്റെ വില ഏപ്രിലില്‍ 78,800 രൂപയിലെത്തിയിരുന്നു. പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ചേര്‍ത്ത് ടണ്ണിന് 93,000 രൂപയായി.

ഏപ്രില്‍ അവസാനത്തോടെ വില ഇടിയാന്‍ തുടങ്ങുകയും, ജൂണ്‍ അവസാനത്തോടെ ഇത് ടണ്ണിന് 60,200 രൂപയാവുകയും ചെയ്തു. ജൂലൈയിലും, ഓഗസ്റ്റിലും ഇതേ നില തുടരുകയും സെപ്റ്റംബര്‍ പകുതിയോടെ ടണ്ണിന് 57,000 രൂപയിലേക്ക് താഴുകയും ചെയ്തു. അടുത്ത പാദത്തില്‍ ആഭ്യന്തര എച്ച്ആര്‍സിയുടെ വില ഇതേ നിലയില്‍ തുടരാം. സ്റ്റീലിന്റെ കയറ്റുമതി കുറവായതിനാലും, സംഭരണ സമ്മര്‍ദ്ദം നിലനില്‍ക്കുന്നതിനാലും അടുത്ത രണ്ട് മാസത്തേക്ക് മില്ലുകള്‍ വില വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല.

മെയ് 21 നു സര്‍ക്കാര്‍ ഇരുമ്പയിരിന്റെ കയറ്റുമതി തീരുവയില്‍ 50 ശതമാനത്തിന്റെ വര്‍ധനവും, ചില സ്റ്റീല്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനത്തിന്റെ വര്‍ധനവും വരുത്തിയിരുന്നു. ഒപ്പം കോക്കിങ് കല്‍ക്കരി, ഫെറോണിക്കല്‍ പോലുള്ള ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയുമിരുന്നു. ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് ഈ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം.