image

21 Oct 2022 6:01 AM GMT

Banking

ഐഡിബിഐ ബാങ്കിന്റെ അറ്റാദായത്തില്‍ 46 ശതമാനം വര്‍ധനവ്

MyFin Desk

ഐഡിബിഐ ബാങ്കിന്റെ അറ്റാദായത്തില്‍ 46 ശതമാനം വര്‍ധനവ്
X

Summary

ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ഐ ഡി ബി ഐ ബാങ്കിന്റെ അറ്റാദായം 46 ശതമാനം വര്‍ധിച്ച് 828 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 567.12 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 5129 .92 കോടി രൂപയില്‍ നിന്നും 6065 .51 കോടി രൂപയായി.  നിഷ്‌ക്രിയ ആസ്തി 2021 സെപ്റ്റംബര്‍ പാദത്തിലുണ്ടായിരുന്ന 21.85 ശതമാനത്തില്‍ നിന്നും ഈ പാദത്തില്‍ 16.51 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി […]


ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ഐ ഡി ബി ഐ ബാങ്കിന്റെ അറ്റാദായം 46 ശതമാനം വര്‍ധിച്ച് 828 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 567.12 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 5129 .92 കോടി രൂപയില്‍ നിന്നും 6065 .51 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തി 2021 സെപ്റ്റംബര്‍ പാദത്തിലുണ്ടായിരുന്ന 21.85 ശതമാനത്തില്‍ നിന്നും ഈ പാദത്തില്‍ 16.51 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി 1.71 ശതമാനത്തില്‍ നിന്നും 1.15 ശതമാനമായും കുറഞ്ഞു.

എങ്കിലും കിട്ടാക്കടത്തിനും മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കുമായി ബാങ്ക് മാറ്റി വയ്ക്കുന്ന തുക കഴിഞ്ഞ വര്‍ഷത്തിലെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 571.43 കോടി രൂപയില്‍ നിന്നും 770 .72 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ ഇത് 959.23 കോടി രൂപയായിരുന്നു. ഇന്ന് ബി എസ് ഇയില്‍ ഐ ഡി ബി ഐ ബാങ്കിന്റെ ഓഹരികള്‍ 1.33 ശതമാനം നഷ്ടത്തില്‍ 44.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.