image

27 Oct 2022 6:14 AM GMT

Agriculture and Allied Industries

ട്രാന്‍സ്ജെനിക് കടുക് വിത്ത്: വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയ്ക്ക് അനുമതി

MyFin Desk

ട്രാന്‍സ്ജെനിക് കടുക് വിത്ത്: വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയ്ക്ക് അനുമതി
X

Summary

തദ്ദേശീയമായി വികസിപ്പിച്ച ജനിതകമാറ്റം വരുത്തിയ (ജിഎം) കടുക് വിത്തുകള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ജനിതക എഞ്ചിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റിയുടെ പാരിസ്ഥിതിക അനുമതി ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ അവ ഇനി കൃഷി ചെയ്യാനാകും. അനുമതി ലഭിച്ചത് വികസനത്തിന്റെ ഒരു നാഴികക്കല്ലാണെന്ന് വിത്തുകള്‍ വികസിപ്പിച്ച ജനിതക ശാസ്ത്രജ്ഞനും ഡല്‍ഹി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ ദീപക് പെന്റല്‍ പറഞ്ഞു. റാപ്സീഡ് എന്നറിയപ്പെടുന്ന ട്രാന്‍സ്ജെനിക് കടുക് വിളയ്ക്ക് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ക്ലിയറന്‍സ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ജീനോം എഡിറ്റ് […]


തദ്ദേശീയമായി വികസിപ്പിച്ച ജനിതകമാറ്റം വരുത്തിയ (ജിഎം) കടുക് വിത്തുകള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ജനിതക എഞ്ചിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റിയുടെ പാരിസ്ഥിതിക അനുമതി ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ അവ ഇനി കൃഷി ചെയ്യാനാകും.

അനുമതി ലഭിച്ചത് വികസനത്തിന്റെ ഒരു നാഴികക്കല്ലാണെന്ന് വിത്തുകള്‍ വികസിപ്പിച്ച ജനിതക ശാസ്ത്രജ്ഞനും ഡല്‍ഹി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ ദീപക് പെന്റല്‍ പറഞ്ഞു. റാപ്സീഡ് എന്നറിയപ്പെടുന്ന ട്രാന്‍സ്ജെനിക് കടുക് വിളയ്ക്ക് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ക്ലിയറന്‍സ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

ജീനോം എഡിറ്റ് ചെയ്ത പ്ലാന്റുകള്‍ വികസിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ കാര്യക്ഷമമാക്കുകയാണെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. 2017ല്‍ പെന്റലിന്റെ സംഘം ജനിതകമാറ്റം വരുത്തിയ കടുക് വിത്ത് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി തേടിയിരുന്നു.

എന്നാല്‍ കൃഷിയില്‍ ട്രാന്‍സ്ജെനിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്ന ഒരു സംഘത്തിന്റെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പദ്ധതി വൈകുകയായിരുന്നു. നിലവില്‍ അര്‍ജന്റീന, ബ്രസീല്‍, ഇന്തോനേഷ്യ, മലേഷ്യ, റഷ്യ, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ആവശ്യമുള്ള ഭക്ഷ്യ എണ്ണയുടെ 70 ശതമാനത്തിലധികവും വാങ്ങുകയാണ്.