image

1 Nov 2022 4:24 AM GMT

Insurance

മുകേഷ് അംബാനി ഇനി ഇന്‍ഷുറന്‍സ് മേഖലയിലേക്കും

MyFin Desk

മുകേഷ് അംബാനി ഇനി ഇന്‍ഷുറന്‍സ് മേഖലയിലേക്കും
X

Summary

മുംബൈ: ഇന്‍ഷുറന്‍സ് മേഖലയിലും ചുവടുറപ്പിക്കാനുള്ള നീക്കവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). ലൈഫ് - ജനറല്‍ ഇന്‍ഷുറന്‍സ് ആരംഭിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും ഇന്‍ഷുറന്‍സ് ബിസിനസിനായി രണ്ട് പ്രത്യേക കമ്പനികള്‍ റിലയന്‍സ് സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏതാനും ദിവസം മുന്‍പാണ് റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയെ വേര്‍പെടുത്തി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചത്. തങ്ങളുടെ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ റിലയന്‍സ് […]


മുംബൈ: ഇന്‍ഷുറന്‍സ് മേഖലയിലും ചുവടുറപ്പിക്കാനുള്ള നീക്കവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). ലൈഫ് - ജനറല്‍ ഇന്‍ഷുറന്‍സ് ആരംഭിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും ഇന്‍ഷുറന്‍സ് ബിസിനസിനായി രണ്ട് പ്രത്യേക കമ്പനികള്‍ റിലയന്‍സ് സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഏതാനും ദിവസം മുന്‍പാണ് റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയെ വേര്‍പെടുത്തി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചത്. തങ്ങളുടെ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിനെ, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാക്കി മാറ്റുമെന്നും കമ്പനിയെ റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്‍ഷുറസ് രംഗത്തേക്കും കമ്പനി ചുവട് വെക്കുന്നവെന്ന് സംബന്ധിച്ച് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഷുറന്‍സിന് പുറമേ അസറ്റ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ബ്രോക്കിങ് രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയെ റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്നും വേര്‍പെടുത്തുന്നത്.

മുകേഷ് അംബാനിയുടെ ഇളയ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇപ്പോള്‍ പലതരത്തിലുള്ള നിയമനടപടികള്‍ നേരിടുകയാണ്. പുതിയ പ്രൊഡക്ടികള്‍ വില്‍ക്കുന്നതില്‍ നിന്നും ഐആര്‍ഡിഎഐ 2019ല്‍ കമ്പനിയെ വിലക്കിയിരുന്നു.

കളിപ്പാട്ട വിപണിയും 'പിടിക്കും'

കളിപ്പാട്ട വ്യവസായ മേഖലയിലെ ബിസിനസും വിപുലീകരിക്കുമെന്ന് റിലയന്‍സ് റീട്ടെയില്‍ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. അതിവേഗം വളരുന്ന മേഖലയില്‍ റിലയന്‍സിന്റെ സ്വന്തം ബ്രാന്‍ഡായ 'റോവന്‍' കൂടുതലായി വിതരണത്തിനെത്തിച്ച് മാര്‍ക്കറ്റ് പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. റോവന് കീഴിലാണ് കമ്പനി കളിപ്പാട്ട വിതരണ ബിസിനസ് ഇതുവരെ നടത്തി വന്നത്.

കഴിഞ്ഞ പാദത്തില്‍ ഗുരുഗ്രാമില്‍ 1,400 ചതുരശ്ര അടി വലുപ്പത്തില്‍ ആദ്യത്തെ എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റ് ആരംഭിച്ച് ഈ റിലയന്‍സ് 'റോവനെ' മുന്‍നിരയിലേക്ക് കൊണ്ടുവന്നിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയിലില്‍, റോവന്‍ എന്ന ബ്രാന്‍ഡിന് പുറമേ മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുമുള്ള കളിപ്പാട്ടങ്ങളുടെ വില്‍പനയുമുണ്ട്.

ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ബ്രിട്ടീഷ് ടോയ് റീട്ടെയില്‍ ബ്രാന്‍ഡായ ഹാംലേസ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കളിപ്പാട്ട റീട്ടെയില്‍ കമ്പനിയായ ഹാംലേസിനെ 2019 ലാണ് റിലയന്‍സ് ഏറ്റെടുത്തത്. പ്രീമിയം വിഭാഗത്തിലെ മാര്‍ക്കറ്റിലാണ് ഹാംലേസിന്റെ ഉത്പന്നങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.