5 Nov 2022 2:55 AM GMT
Summary
ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയ്ലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം അഞ്ചു മടങ്ങ് വര്‍ധിച്ച് 29.44 കോടി രൂപയായി. ഉത്സവ സീസണോടനുബന്ധിച്ചു ഉണ്ടായ മികച്ച വില്പനയും, ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ മുന്നേറ്റവുമാണ് ഇതിനു കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.09 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 2,054.34 കോടി രൂപയില്‍ നിന്നും 49.66 ശതമാനം വര്‍ധിച്ച് 3,074.61 കോടി രൂപയായി. എക്കാലെത്തയും ഉയര്‍ന്ന […]
ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയ്ലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം അഞ്ചു മടങ്ങ് വര്‍ധിച്ച് 29.44 കോടി രൂപയായി. ഉത്സവ സീസണോടനുബന്ധിച്ചു ഉണ്ടായ മികച്ച വില്പനയും, ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ മുന്നേറ്റവുമാണ് ഇതിനു കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.09 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 2,054.34 കോടി രൂപയില്‍ നിന്നും 49.66 ശതമാനം വര്‍ധിച്ച് 3,074.61 കോടി രൂപയായി. എക്കാലെത്തയും ഉയര്‍ന്ന ത്രൈമാസ വരുമാനമാണിത്. ഈ പാദത്തില്‍ മാത്രം കമ്പനി പാന്റലൂണ്‍സ് വിഭാഗത്തിന്റെ കീഴില്‍ 21 സ്റ്റോറുകളും, ബ്രാന്‍ഡഡ് ബിസിനസിന്റെ കീഴില്‍ 85 സ്റ്റോറുകളും ആരംഭിച്ചിരുന്നു. കമ്പനിയുടെ മധുര ഫാഷന്‍ ആന്‍ഡ് ലൈഫ് സ്റ്റൈല്‍ വിഭാഗത്തില്‍ നിന്നുമുള്ള വരുമാനം 1,449.05 കോടി രൂപയില്‍ നിന്നും 45.51 ശതമാനം വര്‍ധിച്ച് 2,108.56 കോടി രൂപയായി.
പാന്റലൂണില് നിന്നുമുള്ള വരുമാനം 665.22 കോടി രൂപയില്‍ നിന്നും 64.41 ശതമാനം വര്‍ധിച്ച് 1,093.74 കോടി രൂപയായി. ഫെസ്റ്റിവ് സീസണില്‍ മികച്ച വില്പന ലഭിച്ചതിനാല്‍ ഇ കോമേഴ്സ് പ്ലാറ്റ്ഫോമില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. മൊത്ത ചെലവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 2069.96 കോടി രൂപയില്‍ നിന്നും 48.41 ശതമാനം വര്‍ധിച്ച് 3,072.14 കോടി രൂപയായി.
ഫാസ്റ്റ് ഫാഷന്‍ സ്റ്റോര്‍ പാന്റലൂണ്‍സ് കൂടാതെ ലൂയിസ് ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, അല്ലെന് സോളി, പീറ്റര്‍ ഇംഗ്ലണ്ട് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ശേഖരമുള്ള കമ്പനിക്ക് 3,593 സ്റ്റോറുകളുടെ ശൃംഖലയുണ്ട്. വെള്ളിയാഴ്ച ബി എസ് ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 6.67 ശതമാനം നേട്ടത്തില്‍ 328.95 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്.