image

9 Nov 2022 6:38 AM GMT

Company Results

ഗോദറേജ് പ്രോപ്പര്‍ട്ടീസിന്റെ അറ്റാദായത്തില്‍ 54 ശതമാനം വര്‍ധന

MyFin Desk

ഗോദറേജ് പ്രോപ്പര്‍ട്ടീസിന്റെ അറ്റാദായത്തില്‍ 54 ശതമാനം വര്‍ധന
X

Summary

റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 54 ശതമാനം ഉയര്‍ന്ന് 55 കോടി രൂപയായി. മൊത്ത വരുമാനം 13 ശതമാനം ഉയര്‍ന്ന് 327 കോടി രൂപയിലേക്കുമെത്തി. അവലോകന പാദത്തില്‍ കമ്പനിക്ക് 2.71 ദശലക്ഷം ചതുരശ്രയടിക്ക് 2,409 കോടി രൂപയുടെ ബുക്കിംഗാണ് ലഭിച്ചത്. മൂന്ന് നഗരങ്ങളിലായി നാല് പുതിയ പദ്ധതികളും കമ്പനി അവതരിപ്പിച്ചിരുന്നു. കമ്പനി മഹാരാഷ്ട്രയിലെ പാല്‍ഗാറിലെ മനോര്‍ പ്രദേശത്ത് 50 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇവിടെ 1.2 ദശലക്ഷം ചതുരശ്രയടിയുടെ പദ്ധതിയാണ് […]


റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 54 ശതമാനം ഉയര്‍ന്ന് 55 കോടി രൂപയായി. മൊത്ത വരുമാനം 13 ശതമാനം ഉയര്‍ന്ന് 327 കോടി രൂപയിലേക്കുമെത്തി. അവലോകന പാദത്തില്‍ കമ്പനിക്ക് 2.71 ദശലക്ഷം ചതുരശ്രയടിക്ക് 2,409 കോടി രൂപയുടെ ബുക്കിംഗാണ് ലഭിച്ചത്. മൂന്ന് നഗരങ്ങളിലായി നാല് പുതിയ പദ്ധതികളും കമ്പനി അവതരിപ്പിച്ചിരുന്നു.
കമ്പനി മഹാരാഷ്ട്രയിലെ പാല്‍ഗാറിലെ മനോര്‍ പ്രദേശത്ത് 50 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇവിടെ 1.2 ദശലക്ഷം ചതുരശ്രയടിയുടെ പദ്ധതിയാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്ന വരുമാനം 500 കോടി രൂപയും. ഇതിനു പുറമേ പൂനെയിലെ മുന്‍ധാവ പ്രദേശത്ത് 12 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും, അവിടെ 2.2 ദശലക്ഷം ചതുരശ്രയടിയില്‍ ഹൗസിംഗ് പ്രോജക്റ്റും ആരംഭിച്ചു.
ഇതില്‍ നിന്നും 2,000 കോടി രൂപയുടെ വരുമാനവുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 'ആഭ്യന്തര വിപണിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ശക്തമായി തന്നെ നിലനില്‍ക്കുന്നതിനാല്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ബുക്കിംഗ് വാല്യു 10,000 കോടി രൂപയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്,' ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ പിരോജ്ഷ ഗോദ്‌റേജ് അഭിപ്രായപ്പെട്ടു.