image

11 Nov 2022 3:36 AM GMT

Company Results

ബെര്‍ജര്‍ പെയിന്റ്‌സ് ഇന്ത്യയുടെ അറ്റാദായം 219.5 കോടി രൂപയായി

MyFin Desk

ബെര്‍ജര്‍ പെയിന്റ്‌സ് ഇന്ത്യയുടെ അറ്റാദായം 219.5 കോടി രൂപയായി
X

Summary

കൊല്‍ക്കത്ത: ബെര്‍ജര്‍ പെയിന്റ്‌സ് ഇന്ത്യയ്ക്ക് 2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ 219.5 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 219.21 കോടി രൂപയായിരുന്നു. അവലോകന പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,670.9 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,225 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ പാദത്തിലെ എബിറ്റ്ഡ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍-(മറ്റ് വരുമാനം ഒഴികെ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 364 കോടി രൂപയായി. […]


കൊല്‍ക്കത്ത: ബെര്‍ജര്‍ പെയിന്റ്‌സ് ഇന്ത്യയ്ക്ക് 2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ 219.5 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 219.21 കോടി രൂപയായിരുന്നു.

അവലോകന പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,670.9 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,225 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.

സെപ്റ്റംബര്‍ പാദത്തിലെ എബിറ്റ്ഡ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍-(മറ്റ് വരുമാനം ഒഴികെ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 364 കോടി രൂപയായി. ഇത് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 354 കോടി രൂപയില്‍ നിന്ന് 2.8 ശതമാനം വര്‍ധിച്ചു.