image

28 Jan 2022 1:45 AM GMT

Banking

ബജറ്റ്, ആദായ നികുതിദായകരുടെ പ്രതീക്ഷ വാനോളം

MyFin Desk

ബജറ്റ്, ആദായ നികുതിദായകരുടെ പ്രതീക്ഷ വാനോളം
X

Summary

കോവിഡ് അതിന്റെ മൂന്നാം തരംഗത്തിന്റെ ഉച്ചസ്ഥായിയിലെത്തി നില്‍ക്കുന്ന അവസരത്തിലാണ് പുതിയ കേന്ദ്ര ബജറ്റ് വരുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. കോവിഡ് പോലുള്ള പ്രതിസന്ധിയെ തുടര്‍ന്നുള്ള വെല്ലുവിളികള്‍ക്കിടയില്‍ വരുന്ന ബജറ്റില്‍ നികുതി ദായകര്‍ ഒരുപാട് ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. തൊഴിലവസരങ്ങള്‍ കുറഞ്ഞതും വരുമാനം ചുരുങ്ങിയതുമെല്ലാം സാധാരണ മനുഷ്യരെ സാമ്പത്തികമായി വല്ലാതെ ഞെരുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നല്‍കുന്ന ചെറിയ ഒരിളവു പോലും വലിയ സാമ്പത്തിക ആശ്വാസം പ്രദാനം ചെയ്യുന്നതാണ്. ആദായ നികുതി ദായകര്‍ പുതിയ ബജറ്റിലൂടെ […]


കോവിഡ് അതിന്റെ മൂന്നാം തരംഗത്തിന്റെ ഉച്ചസ്ഥായിയിലെത്തി നില്‍ക്കുന്ന അവസരത്തിലാണ് പുതിയ കേന്ദ്ര ബജറ്റ് വരുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. കോവിഡ് പോലുള്ള പ്രതിസന്ധിയെ തുടര്‍ന്നുള്ള വെല്ലുവിളികള്‍ക്കിടയില്‍ വരുന്ന ബജറ്റില്‍ നികുതി ദായകര്‍ ഒരുപാട് ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. തൊഴിലവസരങ്ങള്‍ കുറഞ്ഞതും വരുമാനം ചുരുങ്ങിയതുമെല്ലാം സാധാരണ മനുഷ്യരെ സാമ്പത്തികമായി വല്ലാതെ ഞെരുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നല്‍കുന്ന ചെറിയ ഒരിളവു പോലും വലിയ സാമ്പത്തിക ആശ്വാസം പ്രദാനം ചെയ്യുന്നതാണ്. ആദായ നികുതി ദായകര്‍ പുതിയ ബജറ്റിലൂടെ പ്രതീക്ഷിക്കുന്ന ഇളവുകള്‍ ഉണ്ട്.
ഭവന വായ്പ ഇളവ്
ഭവന വായ്പയില്ലാത്ത ഇടത്തട്ടുകര്‍ ഇല്ല എന്നു തന്നെ പറയാം. നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലാണ്. ഇതുമൂലം നിര്‍മാണ വ്യവസായ മേഖലകളും തൊഴില്‍ രംഗവും എല്ലാം പ്രതിസന്ധിയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഈ മേഖലയ്ക്ക് ഉത്തേജനം എന്ന നിലയില്‍ ഭവന വായ്പകള്‍ക്കുള്ള നികുതി ഇളവ് ഉയര്‍ത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ ഭവന വായ്പാ പലിശയില്‍ ആദായ നികുതി നിയമം സെക്ഷന്‍ 24 ബി അനുസരിച്ച് രണ്ട് ലക്ഷം രൂപയ്ക്കാണ് നികുതി ഇളവ് ബാധകം. പ്രിന്‍സിപ്പല്‍ തുകയുടെ തിരിച്ചടവില്‍ (സെക്ഷന്‍ 80 സി) 1.5 ലക്ഷം രൂപയുടെ ഇളവുമുണ്ട്. ഇത് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. ഇത് രണ്ടും ചേര്‍ത്ത് 5 ലക്ഷം രൂപയുടെ ഇളവ് കൊണ്ടുവരുമെന്ന പ്രതീക്ഷയുള്ളവര്‍ ഏറെയാണ്. കോവിഡിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിസന്ധിയിലായ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജം പകരാന്‍ കൂടുതല്‍ പേര്‍ ഇതിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. അതിനുള്ള മാര്‍ഗങ്ങളിലൊന്ന് ഭവന വായ്പ തിരിച്ചടവില്‍ കൂടുതല്‍ നികുതി ഇളവ് നല്‍കുകയാണ്.
ആദായ നികുതി ഇളവിന് പരിഗണിക്കുന്ന പ്രധാനപ്പെട്ട സെക്ഷനുകളില്‍ ഒന്നാണ് 80 സി. നിക്ഷേപങ്ങളില്‍ മേലുള്ള നികുതി ഇളവാണ്. നിലവില്‍ ഇത് 1.5 ലക്ഷം രൂപ വരെയാണ്. എന്നാല്‍ ഇത് 2.5 ലക്ഷം രൂപ വരെയായി ഉയര്‍ത്തിയാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ട്. സ്ഥിര നിക്ഷേപം, പി എഫ്, എന്‍ പി എസ്, യുലിപ്, സുകന്യ സമൃദ്ധീ യോജന, ഭവനവായ്പ പ്രിന്‍സിപ്പല്‍ തുടങ്ങിയവയാണ് ഇതിന് കീഴില്‍ വരുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി 1.5 ലക്ഷം എന്ന നിലയിലാണ് ഇത് തുടരുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ട്. ഇതിലൂടെ നികൂതി ദായകര്‍ക്ക് കൂടുതല്‍ ഇളവ് ലഭിക്കുകയും ചെയ്യും.
ആരോഗ്യ ഇന്‍ഷുറന്‍സ്
നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍ പ്രീമിയത്തില്‍ 25,000 രൂപയാണ് ഇളവുള്ളത്. മുതിര്‍ന്ന പൗരന്‍മാരുടെ കാര്യത്തില്‍ ഇത് അര ലക്ഷം രൂപയാണ്. കോവിഡിന്റെ അതിവ്യാപന പശ്ചാത്തലത്തില്‍ ഇത് ഉയര്‍ത്താനുള്ള സാധ്യത പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ചികിത്സാ ചെലവില്‍ പൊതുവേയുള്ള വര്‍ധനയും കോവിഡ് പ്രതിസന്ധിയും സാധാരണക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത് വലിയ തോതില്‍ പണം ചെലവാക്കുന്നതിനും കാരണമാകുന്നു. 50,000 രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നികുതി ഇളവ് ബജറ്റ് മുന്നോട്ടു വയ്ക്കുമെന്നാണ് പ്രതീക്ഷ.