image

7 Feb 2022 11:03 PM GMT

Banking

ബജറ്റിൽ വികസനത്തിന് മുൻ‌തൂക്കം: ഐ എം എഫ്

MyFin Desk

ബജറ്റിൽ വികസനത്തിന് മുൻ‌തൂക്കം: ഐ എം എഫ്
X

Summary

വാഷിംഗ്ടൺ: ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട് ഐ എം എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ. ഇന്ത്യയുടെ "ചിന്താധിഷ്ഠിതമായ" നയ അജണ്ട ഉൾക്കൊണ്ടും, മനുഷ്യന്റെ മൂലധന നിക്ഷേപത്തിനും ഡിജിറ്റലൈസേഷനും പ്രാധാന്യം നൽകുന്നതോടൊപ്പം ഗവേഷണം, വികസനം, നവീകരണം എന്നിവയ്ക്കൊക്കെ വളരെയധികം ഊന്നൽ നൽകുന്ന ഒരു ബജറ്റാണിതെന്നു ഐ എം എഫ് പറഞ്ഞു. ​ മഹാമാരിയിൽ നിന്ന് ലോകമെമ്പാടും വീണ്ടെടുക്കലിനു തയ്യാറാകുമ്പോൾ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന എഞ്ചിനുകൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ […]


വാഷിംഗ്ടൺ: ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട് ഐ എം എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ.

ഇന്ത്യയുടെ "ചിന്താധിഷ്ഠിതമായ" നയ അജണ്ട ഉൾക്കൊണ്ടും, മനുഷ്യന്റെ മൂലധന നിക്ഷേപത്തിനും ഡിജിറ്റലൈസേഷനും പ്രാധാന്യം നൽകുന്നതോടൊപ്പം ഗവേഷണം, വികസനം, നവീകരണം എന്നിവയ്ക്കൊക്കെ വളരെയധികം ഊന്നൽ നൽകുന്ന ഒരു ബജറ്റാണിതെന്നു ഐ എം എഫ് പറഞ്ഞു.

മഹാമാരിയിൽ നിന്ന് ലോകമെമ്പാടും വീണ്ടെടുക്കലിനു തയ്യാറാകുമ്പോൾ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന എഞ്ചിനുകൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാർക്കുള്ള വീടുകൾ തൊട്ട് ഹൈവേകൾക്ക് വരെ ഉയർന്ന ചെലവിൽ ഏകദേശം 39.45 ലക്ഷം കോടി രൂപയുടെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

2022 ഏപ്രിലിൽ ആരംഭിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്, കസ്റ്റംസ് തീരുവ യുക്തിസഹമാക്കൽ, പുതിയ നിർമ്മാണ കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള സമയം നീട്ടൽ, ഡിജിറ്റൽ കറൻസിയുടേയും ക്രിപ്‌റ്റോ ആസ്തികളുടേയും നികുതി ആരംഭിക്കുന്നതിനുള്ള പദ്ധതികൾ എന്നിവയ്‌ക്കൊപ്പം മൂലധനച്ചെലവിൽ 35 ശതമാനം വർധനവോടെ ഏകദേശം 7.5 ലക്ഷം കോടി രൂപയായി ഉയർത്തി.

“ഹ്രസ്വകാല പ്രശ്‌നങ്ങൾ മാത്രമല്ല, ദീർഘകാലത്തേക്കായി ഘടനാപരമായ പരിവർത്തനം അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കുന്നുവെന്നും മനുഷ്യ മൂലധന നിക്ഷേപത്തിലും ഡിജിറ്റലൈസേഷനിലും ഗവേഷണത്തിലും വികസനത്തിലും നവീകരണത്തിന് വളരെയധികം ഊന്നൽ നൽകുന്നുവെന്നതും ഞങ്ങൾ വളരെ പോസിറ്റീവായി കാണുന്നു. അതിനായി സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി ഉപയോഗപ്പെടുത്തുന്നതിലൂടെ ഇന്ത്യക്ക് കാലാവസ്ഥാ വ്യതിയാന അജണ്ട എങ്ങനെ ത്വരിതപ്പെടുത്താൻ കഴിയുമെന്ന് ചിന്തിക്കുന്നു," ജോർജീവ പറഞ്ഞു.