image

7 Jan 2022 3:03 AM GMT

Banking

പ്രസ്റ്റീജുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി അവ്ഫിസ്

MyFin Desk

പ്രസ്റ്റീജുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി അവ്ഫിസ്
X

Summary

ചെന്നൈ: പ്രസ്റ്റീജ് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 12 പുതിയ അത്യാധുനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കോ-വര്‍ക്കിങ് സ്പേസ് പ്രൊവൈഡര്‍ അവ്ഫിസ് സ്‌പേസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (Awfis). വിപുലീകരണം വരും മാസങ്ങളില്‍ ഘട്ടം ഘട്ടമായി നടത്തുമെന്ന് കമ്പനി അറിയിച്ചു. ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന വര്‍ക്ക്സ്പേസ് മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. പ്രസ്റ്റീജ് ഗ്രൂപ്പിന്റെയും അവ്ഫിസിന്റെയും വൈദഗ്ധ്യവും കഴിവുകളും സംയുക്തമായി നിക്ഷേപിച്ചു കൊണ്ട് ഇരു കമ്പനികളും സുശക്തമാക്കാന്‍ ഈ സഹകരണം പ്രയോജനപ്പെടും. […]


ചെന്നൈ: പ്രസ്റ്റീജ് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 12 പുതിയ അത്യാധുനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കോ-വര്‍ക്കിങ് സ്പേസ് പ്രൊവൈഡര്‍ അവ്ഫിസ് സ്‌പേസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (Awfis). വിപുലീകരണം വരും മാസങ്ങളില്‍ ഘട്ടം ഘട്ടമായി നടത്തുമെന്ന് കമ്പനി അറിയിച്ചു.

ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന വര്‍ക്ക്സ്പേസ് മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. പ്രസ്റ്റീജ് ഗ്രൂപ്പിന്റെയും അവ്ഫിസിന്റെയും വൈദഗ്ധ്യവും കഴിവുകളും സംയുക്തമായി നിക്ഷേപിച്ചു കൊണ്ട് ഇരു കമ്പനികളും സുശക്തമാക്കാന്‍ ഈ സഹകരണം പ്രയോജനപ്പെടും.

ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. വലിയ വര്‍ക്ക്‌സ്‌പേസ് മോഡലുകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, എസ്എംഇകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയ്ക്കായി കോ-വര്‍ക്കിങ് സ്പെയ്സുകള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയാണ് അവ്ഫിസും പ്രസ്റ്റീജ് ഗ്രൂപ്പും തമ്മിലുള്ള പങ്കാളിത്തം ലക്ഷ്യമിടുന്നത്.

' പ്രസ്റ്റീജ് ഗ്രൂപ്പുമായുള്ള ഞങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്ന ഞങ്ങളുടെ സഖ്യം, വര്‍ക്ക്സ്പെയ്സ് ആവശ്യകത വര്‍ദ്ധിച്ചുവരുന്നതിന് തെളിവാണ്,' Awfis സ്ഥാപക സി ഇ ഒ അമിത് രമണി പറഞ്ഞു. ഇരു കമ്പനികളും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ലക്ഷ്യമിടുന്നു, അതേസമയം ആദ്യകാല ഉപഭോക്താക്കളായിരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ് എം ഇ-കള്‍ക്കും സേവനം നല്‍കുന്നത് തുടരുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

സഹകരണത്തിലൂടെ വിജയകരമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. തുടര്‍ച്ചയും സുസ്ഥിരവുമായ വളര്‍ച്ചയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും പ്രസ്റ്റീജ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഇര്‍ഫാന്‍ റസാക്ക് പ്രതികരിച്ചു.