image

22 Feb 2022 9:10 AM GMT

Banking

ബിഎസ്എച്ച് ഹോം അപ്ലയൻസസ്  വിപുലീകരിക്കുന്നു

Myfin Editor

ബിഎസ്എച്ച് ഹോം അപ്ലയൻസസ്  വിപുലീകരിക്കുന്നു
X

Summary

ഡെൽഹി: ബോഷിനും സീമൻസ് ബ്രാൻഡുകൾക്കും കീഴിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന പ്രമുഖ ഹോം അപ്ലയൻസസ് കമ്പനിയായ ബിഎസ്എച്ച് (BSH)  വിപുലീകരിക്കാനൊരുങ്ങുന്നു. 2026 ഓടെ ഇന്ത്യയിൽ 5,000 കോടി രൂപ മൂല്യമുള്ള കമ്പനിയായി മാറുകയെന്നതാണ് ലക്ഷ്യം. ഉൽപ്പന്ന ശൃംഘലയുടെ വിപുലീകരണത്തോടെ വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പാക്കാനൊരുങ്ങുകയാണ് ബിഎസ്എച്ച്. നിലവിൽ കമ്പനിയുടെ വളർച്ച 25-30 ശതമാനമാണ്. വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, ബിൽറ്റ്-ഇൻ വീട്ടുപകരണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈയൊരു വളർച്ച തുടരാനുള്ള ശ്രമമായിരുക്കും കമ്പനി നടത്തുകയെന്ന് എംഡിയും സിഇഒയുമായ നീരജ് ബാൽ പറഞ്ഞു.  […]


ഡെൽഹി: ബോഷിനും സീമൻസ് ബ്രാൻഡുകൾക്കും കീഴിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന പ്രമുഖ ഹോം അപ്ലയൻസസ് കമ്പനിയായ ബിഎസ്എച്ച് (BSH) വിപുലീകരിക്കാനൊരുങ്ങുന്നു. 2026 ഓടെ ഇന്ത്യയിൽ 5,000 കോടി രൂപ മൂല്യമുള്ള കമ്പനിയായി മാറുകയെന്നതാണ് ലക്ഷ്യം. ഉൽപ്പന്ന ശൃംഘലയുടെ വിപുലീകരണത്തോടെ വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പാക്കാനൊരുങ്ങുകയാണ് ബിഎസ്എച്ച്.

നിലവിൽ കമ്പനിയുടെ വളർച്ച 25-30 ശതമാനമാണ്. വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, ബിൽറ്റ്-ഇൻ വീട്ടുപകരണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈയൊരു വളർച്ച തുടരാനുള്ള ശ്രമമായിരുക്കും കമ്പനി നടത്തുകയെന്ന് എംഡിയും സിഇഒയുമായ നീരജ് ബാൽ പറഞ്ഞു.

കൂടുതൽ ബ്രാൻഡഡ് ഷോപ്പുകളെയും റീട്ടെയിൽ പാർട്ണർമാരെയും ഒപ്പം നിർത്തി കമ്പനി റീട്ടെയിൽ രം​ഗത്തും മാറ്റത്തിനൊരുങ്ങുകയാണ്. ​നിലവിൽ ബിഎസ്എച്ചിന്റെ ഗൃഹോപകരണ വിൽപ്പനയുടെ 85 ശതമാനം ബോഷ് സംഭാവന ചെയ്യുമ്പോൾ ബാക്കി 15 ശതമാനം സീമെൻസിൽ നിന്നാണ്. കമ്പനിയുടെ ബ്രാൻഡ് ഷോപ്പുകളുടെ എണ്ണം നിലവിലെ 80ൽ നിന്ന് 100 ആയി ഉയർത്താനും പദ്ധതിയുണ്ട്.

​“ അടുത്ത വർഷം അവസാനത്തോടെ കമ്പനിക്ക് 3,500-4,000 റീട്ടെയിൽ പങ്കാളികളുണ്ടാകും.നീരജ് ബാൽ പറഞ്ഞു.

​വാഷിംഗ് മെഷീനുകളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ 150 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്.

ബോഷ് ബ്രാൻഡഡ് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്റെ ഉത്പാദനം ​ബിഎസ്എച്ച് ഹോം അപ്ലയൻസസ് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുകയാണ്. ചെന്നൈയ്ക്ക് സമീപം നിലവിലുള്ള പ്ലാന്റിൽ ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകളുടെ ശേഷി ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. അങ്ങനെയെങ്കിൽ പ്രതിവർഷം 6.5-7 ലക്ഷം യൂണിറ്റുകൾ വിപണിയിലേക്കെത്തും.