image

2 Jun 2022 1:54 AM GMT

Banking

കളിപ്പാട്ട ബിസിനസില്‍ സംയുക്ത സംരംഭത്തിന് റിലയന്‍സും പ്ലാസ്റ്റിക് ലെഗ്‌നോയും

MyFin Desk

കളിപ്പാട്ട ബിസിനസില്‍ സംയുക്ത സംരംഭത്തിന് റിലയന്‍സും  പ്ലാസ്റ്റിക് ലെഗ്‌നോയും
X

Summary

ഡെല്‍ഹി:റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ ബ്രാന്‍ഡ് ലൈസന്‍സിംഗ് വിഭാഗമായ റിലയന്‍സ് ബ്രാന്‍ഡ് (ആര്‍ബിഎല്‍) ഇറ്റലി ആസ്ഥാനമായുള്ള പ്ലാസ്റ്റിക് ലെഗ്‌നോ ഇന്ത്യയുടെ കളിപ്പാട്ട നിര്‍മ്മാണ ബിസിനസിലെ 40 ശതമാനം ഓഹരികള്‍ ഏറ്റെടുക്കും. ഈ ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ സംയുക്ത സംരംഭമാകുമെന്നാണ്് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കിയിരിക്കുന്നത്. എത്ര തുകയ്ക്കാണ് ഏറ്റെടുക്കല്‍ എന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ആര്‍ബിഎല്ലിന് ബ്രിട്ടീഷ് കളിപ്പാട്ട റീട്ടെയിലറായ ഹാംലിസ്, ഹോംഗ്രോണ്‍ ബ്രാന്‍ഡിലെ റോവാന്‍ എന്നിവയുമായി പങ്കാളിത്തമുണ്ട്. ഈ ബിസിനസ് പങ്കാളത്തത്തോടെ ഇന്ത്യയില്‍ കളിപ്പാട്ട നിര്‍മാണ ബിസിനസ് ശക്തിപ്പെടുത്താനും, വിതരണ ശൃംഖല […]


ഡെല്‍ഹി:റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ ബ്രാന്‍ഡ് ലൈസന്‍സിംഗ് വിഭാഗമായ റിലയന്‍സ് ബ്രാന്‍ഡ് (ആര്‍ബിഎല്‍) ഇറ്റലി ആസ്ഥാനമായുള്ള പ്ലാസ്റ്റിക് ലെഗ്‌നോ ഇന്ത്യയുടെ കളിപ്പാട്ട നിര്‍മ്മാണ ബിസിനസിലെ 40 ശതമാനം ഓഹരികള്‍ ഏറ്റെടുക്കും. ഈ ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ സംയുക്ത സംരംഭമാകുമെന്നാണ്് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കിയിരിക്കുന്നത്. എത്ര തുകയ്ക്കാണ് ഏറ്റെടുക്കല്‍ എന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ആര്‍ബിഎല്ലിന് ബ്രിട്ടീഷ് കളിപ്പാട്ട റീട്ടെയിലറായ ഹാംലിസ്, ഹോംഗ്രോണ്‍ ബ്രാന്‍ഡിലെ റോവാന്‍ എന്നിവയുമായി പങ്കാളിത്തമുണ്ട്.
ഈ ബിസിനസ് പങ്കാളത്തത്തോടെ ഇന്ത്യയില്‍ കളിപ്പാട്ട നിര്‍മാണ ബിസിനസ് ശക്തിപ്പെടുത്താനും, വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനും സഹായകമാകുമെന്നാണ് കമ്പനി പ്രതിനിധികള്‍ അഭിപ്രായപ്പെടുന്നത്. യൂറോപ്പില്‍ 25 വര്‍ഷത്തിലേറെ കളിപ്പാട്ട നിര്‍മാണ പരിചയമുള്ള സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് ലെഗ്നോ. 2009 ലാണ് കമ്പനി ഇന്ത്യയില്‍ ബിസനസ് ആരംഭിക്കുന്നത്. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആര്‍ബിഎല്‍, ബ്രിട്ടീഷ് കളിപ്പാട്ട റീട്ടെയിലര്‍ ഹാംലീസിന്റെയും ഹോംഗ്രൗണ്‍ ടോയ് ബ്രാന്‍ഡായ റോവന്റെയും പോര്‍ട്ട്ഫോളിയോയിലൂടെ കളിപ്പാട്ട വ്യവസായത്തില്‍ ശക്തമായ സാന്നിധ്യം നേടിക്കഴിഞ്ഞു. 2007 ലാണ് ആര്‍ബിഎല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. രാജ്യത്ത് 732 സ്റ്റോറുകളും, 1,205 ഷോപ്പ് ഇന്‍ ഷോപ്പുകളും കമ്പനിക്കുണ്ട്.