image

8 Jun 2022 4:40 AM GMT

Company Results

മിഡില്‍ ഈസ്റ്റിലേക്ക് വ്യവസായം വ്യാപിപ്പിച്ച് എന്‍ഡിസി

MyFin Desk

മിഡില്‍ ഈസ്റ്റിലേക്ക് വ്യവസായം വ്യാപിപ്പിച്ച് എന്‍ഡിസി
X

Summary

മുംബൈ: മൂന്ന് പ്രമുഖ ജ്വല്ലറി റീട്ടെയിലറുമായി സഹകരിച്ച് യുഎഇയില്‍ ബിസിനസ് ആരംഭിക്കാനൊരുങ്ങി  നാച്വറല്‍ ഡയമണ്ട് കൗണ്‍സില്‍ (എന്‍ഡിസി) വജ്രമേഖലയുടെ പുരോഗതിയെക്കുറിച്ചും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയെക്കുറിച്ചും സുതാര്യതയും ഉള്‍ക്കാഴ്ചയും വര്‍ധിപ്പിക്കുന്നതിനായി   ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്‍ഡിസി. 'ഈ സഹകരണത്തിലൂടെ, ഡയമണ്ട് ആഭരണങ്ങളിലേക്ക് യുവ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും, ഡിജിറ്റല്‍ ഫസ്റ്റ് ഉപഭോക്താവില്‍ വിശ്വാസം വളര്‍ത്തുന്നത് തുടരാനും സാധിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, ജവഹറ, ലാ മാര്‍ക്വിസ് തുടങ്ങിയ ബ്രാന്‍ഡുകളുടെ സഹകരണത്തോടെയാണ് ബിസിനസ് വ്യാപിപ്പിക്കാനാണ് പദ്ധതി. വജ്രമാണ് […]


മുംബൈ: മൂന്ന് പ്രമുഖ ജ്വല്ലറി റീട്ടെയിലറുമായി സഹകരിച്ച് യുഎഇയില്‍ ബിസിനസ് ആരംഭിക്കാനൊരുങ്ങി നാച്വറല്‍ ഡയമണ്ട് കൗണ്‍സില്‍ (എന്‍ഡിസി)
വജ്രമേഖലയുടെ പുരോഗതിയെക്കുറിച്ചും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയെക്കുറിച്ചും സുതാര്യതയും ഉള്‍ക്കാഴ്ചയും വര്‍ധിപ്പിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്‍ഡിസി.
'ഈ സഹകരണത്തിലൂടെ, ഡയമണ്ട് ആഭരണങ്ങളിലേക്ക് യുവ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും, ഡിജിറ്റല്‍ ഫസ്റ്റ് ഉപഭോക്താവില്‍ വിശ്വാസം വളര്‍ത്തുന്നത് തുടരാനും സാധിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, ജവഹറ, ലാ മാര്‍ക്വിസ് തുടങ്ങിയ ബ്രാന്‍ഡുകളുടെ സഹകരണത്തോടെയാണ് ബിസിനസ് വ്യാപിപ്പിക്കാനാണ് പദ്ധതി. വജ്രമാണ് കൂടുതല്‍ സമകാലിക സമീപനം കാണിക്കുന്നതെന്നും എന്‍ഡിസി സിഇഒ ഡേവിഡ് കെല്ലി പറഞ്ഞു.
ഈ സഹകരണത്തിലൂടെ, സ്വാഭാവിക ഡയമണ്ട് അംബാസഡര്‍മാരാകാനുള്ള സെയില്‍സ് പ്രൊഫഷണലുകളെ സജ്ജരാക്കുന്ന ഒരു സമര്‍പ്പിത ഇ-ലേണിംഗ് പ്ലാറ്റ്ഫോം ഉള്‍പ്പെടെ, എന്‍ഡിസി കാമ്പെയ്നുകള്‍ സൃഷ്ടിക്കുകയും, വിശ്വസനീയവും പക്ഷപാതമില്ലാത്തതുമായ വിഭവങ്ങളുടെ വിവരം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
ഇന്ത്യയിലും യുഎസിലും യൂറോപ്പിലും ചൈനയിലും എന്‍ഡിസി നിലവിലുണ്ട്.