image

8 July 2022 4:36 AM GMT

Business

മദര്‍ ഡയറി എണ്ണ വില ലിറ്ററിന് 14 രൂപ വരെ കുറച്ചു

MyFin Desk

മദര്‍ ഡയറി എണ്ണ വില ലിറ്ററിന് 14 രൂപ വരെ കുറച്ചു
X

Summary

സോയാബീന്‍, റൈസ് ബ്രാന്‍ ഓയില്‍ എന്നിവയുടെ വില ലിറ്ററിന് 14 രൂപ വരെ കുറച്ചതായി മദര്‍ ഡെയറി അറിയിച്ചു. വില കുറച്ചതോടെ ഇനി മുതല്‍ ധാര റിഫൈന്‍ഡ് സോയാബീന്‍ ഓയില്‍ (പോളി പായ്ക്ക്) ലിറ്ററിന് 180 രൂപയ്ക്ക് ലഭിക്കും. നിലവിലെ വില ലീറ്ററിന് 194 രൂപയായിരുന്നു. ധാരാ റിഫൈന്‍ഡ് റൈസ്ബ്രാന്‍ ഓയിലിന്റെ (പോളി പായ്ക്ക്) വില ലിറ്ററിന് 194 രൂപയില്‍ നിന്ന് 185 രൂപയായി കുറയും. അടുത്ത 15-20 ദിവസത്തിനുള്ളില്‍ സൂര്യകാന്തി എണ്ണയുടെ വിലയിലും കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. […]


സോയാബീന്‍, റൈസ് ബ്രാന്‍ ഓയില്‍ എന്നിവയുടെ വില ലിറ്ററിന് 14 രൂപ വരെ കുറച്ചതായി മദര്‍ ഡെയറി അറിയിച്ചു. വില കുറച്ചതോടെ ഇനി മുതല്‍ ധാര റിഫൈന്‍ഡ് സോയാബീന്‍ ഓയില്‍ (പോളി പായ്ക്ക്) ലിറ്ററിന് 180 രൂപയ്ക്ക് ലഭിക്കും. നിലവിലെ വില ലീറ്ററിന് 194 രൂപയായിരുന്നു. ധാരാ റിഫൈന്‍ഡ് റൈസ്ബ്രാന്‍ ഓയിലിന്റെ (പോളി പായ്ക്ക്) വില ലിറ്ററിന് 194 രൂപയില്‍ നിന്ന് 185 രൂപയായി കുറയും.
അടുത്ത 15-20 ദിവസത്തിനുള്ളില്‍ സൂര്യകാന്തി എണ്ണയുടെ വിലയിലും കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജൂണ്‍ 16ന് ആഗോള വിപണിയില്‍ വില കുറച്ചതോടെ മദര്‍ ഡയറി പാചക എണ്ണയുടെ വില ലിറ്ററിന് 15 രൂപ വരെ കുറച്ചിരുന്നു. ആഗോള വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പാചക എണ്ണകളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളമുള്ള എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്ന സാഹചര്യത്താലാണ് മദര്‍ ഡയറി ഇത്തരമൊരു തീരുമാനമെടുത്തത്. ധാര ബ്രാന്‍ഡിന് കീഴില്‍ ഭക്ഷ്യ എണ്ണകള്‍ വില്‍ക്കുന്ന കമ്പനിയാണ് മദര്‍ ഡയറി.