image

11 July 2022 6:59 AM GMT

Banking

ഗ്രാമങ്ങളിലെ ആരോഗ്യ ഇന്‍ഷുറന്‍സിന് സ്റ്റാര്‍ ഹെല്‍ത്ത് - സിഎസ്സി സഹകരണം

MyFin Bureau

ഗ്രാമങ്ങളിലെ ആരോഗ്യ ഇന്‍ഷുറന്‍സിന് സ്റ്റാര്‍ ഹെല്‍ത്ത് - സിഎസ്സി സഹകരണം
X

Summary

 ഗ്രാമീണമേഖലയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്ത്  ഇന്‍ഷുറന്‍സ് സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കുവാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസസ് സെന്‍ററുകളുമായി (സിഎസ്സി) കൈകോര്‍ക്കുന്നു. രണ്ടും മൂന്നും നിര നഗരങ്ങളിലും രാജ്യത്തൊട്ടാകെയുള്ള  ഗ്രാമീണ മേഖലയിലുമുള്ളവര്‍ക്ക് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അഞ്ചു ലക്ഷത്തിലധികം വരുന്ന സിഎസ്സി നെറ്റ്വര്‍ക്ക് വഴി ലഭ്യമാകും. ഫാമിലി ഹെല്‍ത്ത് ഒപ്റ്റിമ ഇന്‍ഷുറന്‍സ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, സ്റ്റാര്‍ മൈക്രോ റൂറല്‍ ആന്‍ഡ് ഫാര്‍മേഴ്സ് കെയര്‍ തുടങ്ങി ഈ മേഖലയിലെ ഉപഭോക്താക്കളുടെ  ആവശ്യങ്ങള്‍ നിറവേറ്റുന്ന  ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍  സിഎസ്സി ശൃംഖല വഴി ലഭൃമാക്കുന്നു.  ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് സിഎസ്സിയുമായുള്ള  ഈ സഹകരണമെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്  മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഒരു തരത്തിലുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കവേറജ് ഇല്ല.   രാജ്യത്തെ പല കുടുംബങ്ങളെയും  ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന പ്രധാന കാരണം ചികിത്സാച്ചെലവാണ്. സ്റ്റാര്‍ ഹെല്‍ത്തുമായുള്ള തങ്ങളുടെ പങ്കാളിത്തം വഴി ഗ്രാമീണ സമൂഹങ്ങളില്‍  ഇന്‍ഷുറന്‍സ് അവബോധമുണ്ടാക്കുവാനും അവരുടെ സാമ്പത്തിക ഭദ്രതയ്ക്കായി ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുവാനും  അതുവഴി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് സിഎസ്സി എസ്പിവി സിഇഒ സഞ്ജയ് കുമാര്‍ രാകേഷ് പറഞ്ഞു.


ഗ്രാമീണമേഖലയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കുവാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസസ് സെന്‍ററുകളുമായി (സിഎസ്സി) കൈകോര്‍ക്കുന്നു.

രണ്ടും മൂന്നും നിര നഗരങ്ങളിലും രാജ്യത്തൊട്ടാകെയുള്ള ഗ്രാമീണ മേഖലയിലുമുള്ളവര്‍ക്ക് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അഞ്ചു ലക്ഷത്തിലധികം വരുന്ന സിഎസ്സി നെറ്റ്വര്‍ക്ക് വഴി ലഭ്യമാകും. ഫാമിലി ഹെല്‍ത്ത് ഒപ്റ്റിമ ഇന്‍ഷുറന്‍സ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, സ്റ്റാര്‍ മൈക്രോ റൂറല്‍ ആന്‍ഡ് ഫാര്‍മേഴ്സ് കെയര്‍ തുടങ്ങി ഈ മേഖലയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സിഎസ്സി ശൃംഖല വഴി ലഭൃമാക്കുന്നു.

ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് സിഎസ്സിയുമായുള്ള ഈ സഹകരണമെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു.

രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഒരു തരത്തിലുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കവേറജ് ഇല്ല. രാജ്യത്തെ പല കുടുംബങ്ങളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന പ്രധാന കാരണം ചികിത്സാച്ചെലവാണ്. സ്റ്റാര്‍ ഹെല്‍ത്തുമായുള്ള തങ്ങളുടെ പങ്കാളിത്തം വഴി ഗ്രാമീണ സമൂഹങ്ങളില്‍ ഇന്‍ഷുറന്‍സ് അവബോധമുണ്ടാക്കുവാനും അവരുടെ സാമ്പത്തിക ഭദ്രതയ്ക്കായി ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുവാനും അതുവഴി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് സിഎസ്സി എസ്പിവി സിഇഒ സഞ്ജയ് കുമാര്‍ രാകേഷ് പറഞ്ഞു.