image

9 Aug 2022 7:09 AM GMT

Banking

രണ്ടു വര്‍ഷമായി 'വേതനം' വാങ്ങാതെ റിലയന്‍സ് തലവന്‍

MyFin Desk

രണ്ടു വര്‍ഷമായി വേതനം വാങ്ങാതെ റിലയന്‍സ് തലവന്‍
X

Summary

ശതകോടീശ്വരനായ മുകേഷ് അംബാനി കഴിഞ്ഞ സ്വന്തം കമ്പനിയില്‍ നിന്നുള്ള ശമ്പളം വേണ്ടെന്നുവെച്ചിട്ട് രണ്ട് വര്‍ഷം. കോവിഡ് പ്രതിസന്ധി കമ്പനിയെ സാരമായി ബാധിക്കുന്നു എന്ന സ്ഥിതി എത്തിയപ്പോഴാണ് മുകേഷ് അംബാനി ശമ്പളം വേണ്ടെന്ന് വച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്നും മുകേഷ് അംബാനി ശമ്പള ഇനത്തില്‍ പണം വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2020 ജൂണ്‍ മാസത്തിലാണ് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള തന്റെ ശമ്പളം മുകേഷ് അംബാനി വേണ്ടന്നുവെച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഈ തീരുമാനത്തില്‍ നിന്നും […]


ശതകോടീശ്വരനായ മുകേഷ് അംബാനി കഴിഞ്ഞ സ്വന്തം കമ്പനിയില്‍ നിന്നുള്ള ശമ്പളം വേണ്ടെന്നുവെച്ചിട്ട് രണ്ട് വര്‍ഷം. കോവിഡ് പ്രതിസന്ധി കമ്പനിയെ സാരമായി ബാധിക്കുന്നു എന്ന സ്ഥിതി എത്തിയപ്പോഴാണ് മുകേഷ് അംബാനി ശമ്പളം വേണ്ടെന്ന് വച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്നും മുകേഷ് അംബാനി ശമ്പള ഇനത്തില്‍ പണം വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2020 ജൂണ്‍ മാസത്തിലാണ് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള തന്റെ ശമ്പളം മുകേഷ് അംബാനി വേണ്ടന്നുവെച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഈ തീരുമാനത്തില്‍ നിന്നും മാറിയില്ല. ശമ്പളത്തിന് പുറമേ ഉള്ള ആനുകൂല്യങ്ങളോ ഓഹരി വിപണിയില്‍ നിന്നുള്ള നേട്ടത്തിന് പ്രതിഫലമോ, കമ്മീഷനോ വിരമിക്കല്‍ ആനുകൂല്യങ്ങളോ ഒന്നുംതന്നെ കമ്പനിയില്‍നിന്നും അദ്ദേഹം വാങ്ങുന്നില്ല. 15 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ശമ്പളം. 2008-09 സാമ്പത്തികവര്‍ഷം മുതല്‍ ഈ തുകയാണ് അദ്ദേഹത്തിമന്റെ വേതനം. പതിനൊന്ന് വര്‍ഷമായി ഈ തുകയില്‍ മാറ്റമുണ്ടായിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഏതാനും ആഴ്ച്ച മുന്‍പാണ് മുകേഷ് അംബാനി രാജിവെച്ചത്. അദ്ദേഹത്തിന്റെ മൂത്ത മകനും ജിയോയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ആകാശ് അംബാനിയെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. റിലയന്‍സ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായം 24 ശതമാനം വര്‍ധിച്ച് 4,173 കോടി രൂപയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ജിയോയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 20.4 ശതമാനം വര്‍ധിച്ച് 20,901 കോടി രൂപയായിട്ടുണ്ട്.