image

26 Aug 2022 6:45 AM GMT

Corporates

ഐഎംഎഫ് ഡയറക്ടറായി മുന്‍ സിഇഎ കെ സുബ്രഹ്‌മണ്യനെ നിയമിച്ചു

MyFin Desk

ഐഎംഎഫ്  ഡയറക്ടറായി മുന്‍ സിഇഎ കെ സുബ്രഹ്‌മണ്യനെ നിയമിച്ചു
X

Summary

ഡെല്‍ഹി: മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ അന്താരാഷ്ട്ര നാണ്യ നിധിയുടെ (IMF) എക്സിക്യൂട്ടീവ് ഡയറക്ടറായി (ഇന്ത്യ) നിയമിച്ചതായി പേഴ്സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. സുബ്രഹ്‌മണ്യന്‍ നിലവില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ പ്രൊഫസറാണ് (ധനകാര്യം). 2022 നവംബര്‍ 1 മുതല്‍ മൂന്ന് വര്‍ഷത്തേക്കോ അല്ലെങ്കില്‍ അടുത്ത ഉത്തരവുകള്‍ വരുന്നതുവരെയോ ഈ തസ്തികയിലേക്ക് സുബ്രഹ്‌മണ്യനെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നല്‍കി. ഡോ സുര്‍ജിത് എസ് ഭല്ലയാണ് നിലവില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്ത്യ). 2019 ഒക്ടോബറിലാണ് […]


ഡെല്‍ഹി: മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ അന്താരാഷ്ട്ര നാണ്യ നിധിയുടെ (IMF) എക്സിക്യൂട്ടീവ് ഡയറക്ടറായി (ഇന്ത്യ) നിയമിച്ചതായി പേഴ്സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. സുബ്രഹ്‌മണ്യന്‍ നിലവില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ പ്രൊഫസറാണ് (ധനകാര്യം). 2022 നവംബര്‍ 1 മുതല്‍ മൂന്ന് വര്‍ഷത്തേക്കോ അല്ലെങ്കില്‍ അടുത്ത ഉത്തരവുകള്‍ വരുന്നതുവരെയോ ഈ തസ്തികയിലേക്ക് സുബ്രഹ്‌മണ്യനെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നല്‍കി. ഡോ സുര്‍ജിത് എസ് ഭല്ലയാണ് നിലവില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്ത്യ). 2019 ഒക്ടോബറിലാണ് അദ്ദേഹത്തെ മൂന്ന് വര്‍ഷത്തേക്ക് ഈ സ്ഥാനത്തേക്ക് നിയമിച്ചത്. 2022 ഒക്ടോബര്‍ 31 വരെയാണ് സുര്‍ജിത് എസ് ഭല്ലയുടെ കാലാവധി.
അതാത് രാജ്യങ്ങളിലെ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ഗവര്‍ണര്‍മാര്‍ വോട്ടിംഗിലൂടെ രണ്ട് വര്‍ഷത്തേക്കാണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെ തിരഞ്ഞെടുക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ അടുത്ത രണ്ട് വര്‍ഷത്തെ കാലാവധി 2022 നവംബര്‍ 1 മുതല്‍ ആരംഭിക്കും. അതിനായി 2022 ഓഗസ്റ്റ് 29-നുള്ളില്‍ നാമനിര്‍ദ്ദേശങ്ങള്‍ നല്‍കണം. വോട്ടെടുപ്പ് 2022 ഒക്ടോബര്‍ 14-ന് നടക്കും. അന്താരാഷ്ട്ര നാണ്യ നിധിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗരാജ്യങ്ങളോ രാജ്യങ്ങളുടെ ഗ്രൂപ്പുകളോ തിരഞ്ഞെടുക്കുന്ന 24 എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഉണ്ടാകും. ഏഴ് പേര്‍ ഒറ്റ രാജ്യ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ ബാക്കി 17 എണ്ണം മള്‍ട്ടി-കണ്‍ട്രി മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ നാല് രാജ്യങ്ങള്‍ അംഗങ്ങളായ ഒരു മണ്ഡലത്തിലാണ് ഇന്ത്യ.