image

28 April 2022 10:03 PM GMT

Banking

ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് 1,339 കോടി രൂപ ലാഭം

PTI

Bajaj Allianz
X

Summary

ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,339 കോടി രൂപ ലാഭം നേടിയെന്നറിയിച്ച് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷം ഇത് 1,330 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രോസ് റിട്ടണ്‍ പ്രീമിയം 9 ശതമാനം വര്‍ധിച്ച് 13,788 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ഇത് 12,624 കോടി രൂപയായിരുന്നു. 2021-22 കാലയളവില്‍ എക്കാലത്തെയും ഉയര്‍ന്ന ഗ്രോസ് പ്രീമിയവും, നികുതി കിഴിച്ചുള്ള ലാഭവും (profit after tax) നേടിയെന്നും കമ്പനി അറിയിച്ചു. […]


ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,339 കോടി രൂപ ലാഭം നേടിയെന്നറിയിച്ച് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷം ഇത് 1,330 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രോസ് റിട്ടണ്‍ പ്രീമിയം 9 ശതമാനം വര്‍ധിച്ച് 13,788 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ഇത് 12,624 കോടി രൂപയായിരുന്നു.

2021-22 കാലയളവില്‍ എക്കാലത്തെയും ഉയര്‍ന്ന ഗ്രോസ് പ്രീമിയവും, നികുതി കിഴിച്ചുള്ള ലാഭവും (profit after tax) നേടിയെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ ആസ്തികൾ (assets under management) ഈ വര്‍ഷം മാര്‍ച്ച് ആയപ്പോഴേയ്ക്കും 24,633 കോടി രൂപയായെന്നും, മുന്‍വര്‍ഷം ഇത് 23,150 കോടി രൂപയായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.