image

7 May 2022 1:40 AM GMT

Banking

നഷ്ടത്തിലേക്ക് കൂപ്പുകുത്തി റിലയന്‍സ് ഹോം ഫിനാന്‍സ്

PTI

നഷ്ടത്തിലേക്ക് കൂപ്പുകുത്തി റിലയന്‍സ് ഹോം ഫിനാന്‍സ്
X

Summary

ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അനില്‍ അംബാനി പ്രമോട്ട് ചെയ്യുന്ന എഡിഎജി ഗ്രൂപ്പിന്റെ റിലയന്‍സ് ഹോം ഫിനാന്‍സ് (ആര്‍എച്ച്എഫ്എല്‍) 4,522.19 കോടി രൂപ അറ്റനഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റനഷ്ടം 444.62 കോടി രൂപയായിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം 2020-21 ലെ ഇതേ പാദത്തിലെ 162.08 കോടിയില്‍ നിന്ന് 16.35 കോടി രൂപയായി കുറഞ്ഞുവെന്ന് കടക്കെണിയിലായ ആര്‍എച്ച്എഫ്എല്‍ ഒരു റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റനഷ്ടം […]


ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അനില്‍ അംബാനി പ്രമോട്ട് ചെയ്യുന്ന എഡിഎജി ഗ്രൂപ്പിന്റെ റിലയന്‍സ് ഹോം ഫിനാന്‍സ് (ആര്‍എച്ച്എഫ്എല്‍) 4,522.19 കോടി രൂപ അറ്റനഷ്ടം രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റനഷ്ടം 444.62 കോടി രൂപയായിരുന്നു.

2021-22 ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം 2020-21 ലെ ഇതേ പാദത്തിലെ 162.08 കോടിയില്‍ നിന്ന് 16.35 കോടി രൂപയായി കുറഞ്ഞുവെന്ന് കടക്കെണിയിലായ ആര്‍എച്ച്എഫ്എല്‍ ഒരു റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റനഷ്ടം 5,439.60 കോടി രൂപയായി. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ നഷ്ടമായ 1,520 കോടിയില്‍ നിന്ന് മൂന്നിരട്ടി വര്‍ധനവാണ്. ഈ വര്‍ഷത്തെ വരുമാനം 840 കോടിയില്‍ നിന്ന് 65 ശതമാനം ഇടിഞ്ഞ് 294 കോടിയായി. റിലയന്‍സ് ഹോം ഫിനാന്‍സ് കമ്പനി, 2022 മാര്‍ച്ച് 31 വരെ മൊത്തം 10,123 കോടി രൂപ വായ്പ ബാധ്യതകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി.

കമ്പനിയുടെ വായ്പാ നൽകിയ ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഒരു ഡെറ്റ് റെസലൂഷന്‍ പ്ലാനില്‍ എത്തുന്നതിനായി ഇന്റര്‍-ക്രെഡിറ്റര്‍ കരാര്‍ (ICA) ഓപ്പിട്ടിട്ടുണ്ട്. ലീഡ് ബാങ്കും ഇന്റര്‍-ക്രെഡിറ്റര്‍ കരാറിന്റെ വായ്പാദാതാക്കളും ബിഡ്ഡുകള്‍ ക്ഷണിക്കുകയും അവ വിലയിരുത്തുകയും ചെയ്തു. തുടര്‍ന്ന് 2021 ജൂണില്‍ അവസാന ബിഡ്ഡറായി ഔതം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഔതം) തിരഞ്ഞെടുക്കപ്പെട്ടു.

വിജയകരമായ ബിഡ്ഡറുടെ റെസല്യൂഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നത് കടപ്പത്ര ഉടമകള്‍, ഓഹരിയുടമകള്‍, റെഗുലേറ്ററി അതോറിറ്റികള്‍ എന്നിവരില്‍ നിന്നുള്ള വിവിധ അംഗീകാരങ്ങള്‍ക്ക് വിധേയമായാണ്.

ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിലൊന്നില്‍, ഡിബഞ്ചര്‍ ട്രസ്റ്റി ഐഡിബിഐ ട്രസ്റ്റിഷിപ്പ് സര്‍വീസസ് 2022 മെയ് 13-ന് എല്ലാ ഡിബഞ്ചര്‍ ഉടമകളുടെയും റെസല്യൂഷന്‍ പ്ലാന്‍ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി യോഗം വിളിച്ചിട്ടുണ്ട്.

2022 മാര്‍ച്ച് 31 വരെ കമ്പനിയുടെ ആസ്തി (-) 5,481.56 കോടി രൂപയായി കുറഞ്ഞു. അതേസമയം ഒരു ഷെയറിന്റെ വരുമാനം (-) 112.15 രൂപയായി.