image

12 May 2022 9:28 AM GMT

Banking

നികുതി ബാധ്യത ഒഴിവായി, കെആര്‍ബിഎല്‍ ഓഹരികള്‍ 15% ഉയര്‍ന്നു

MyFin Bureau

നികുതി ബാധ്യത ഒഴിവായി, കെആര്‍ബിഎല്‍ ഓഹരികള്‍ 15% ഉയര്‍ന്നു
X

Summary

വിപണിയിലെ തളര്‍ച്ചയ്ക്ക് വിപരീതമായി കെആര്‍ബിഎല്‍ ഓഹരികള്‍ 15.31 ശതമാനം ഉയര്‍ന്ന് 234.30 രൂപയിലെത്തി. ആദായ നികുതി വകുപ്പിന്റെ 1,269.20 കോടി രൂപയുടെ നികുതി ആവശ്യത്തിന് എതിരായ വിധി കമ്പനിയ്ക്ക് ടാക്‌സ് അപ്പലേറ്റ് ട്രിബ്യുണലില്‍ നിന്നും ലഭിച്ചതാണ് ഇതിന് കാരണം. 2010-11 മുതല്‍ 2016-17 വരെയുള്ള കാലയളവിലെ 1,268.20 കോടി രൂപ നികുതിയായി ആവശ്യപ്പെട്ടുകൊണ്ട് ആദായ നികുതി വകുപ്പ് കമ്പനിയെ സമീപിച്ചിരുന്നു. കമ്പനി ഇതിനെതിരെ ഇന്‍കം ടാക്‌സ് കമ്മീഷണറെ (അപ്പീല്‍) സമീപിച്ചിരുന്നു. ഇതിന്റെ ഫലമായി നികുതി തുക 98.83 […]


വിപണിയിലെ തളര്‍ച്ചയ്ക്ക് വിപരീതമായി കെആര്‍ബിഎല്‍ ഓഹരികള്‍ 15.31 ശതമാനം ഉയര്‍ന്ന് 234.30 രൂപയിലെത്തി. ആദായ നികുതി വകുപ്പിന്റെ 1,269.20 കോടി രൂപയുടെ...

വിപണിയിലെ തളര്‍ച്ചയ്ക്ക് വിപരീതമായി കെആര്‍ബിഎല്‍ ഓഹരികള്‍ 15.31 ശതമാനം ഉയര്‍ന്ന് 234.30 രൂപയിലെത്തി. ആദായ നികുതി വകുപ്പിന്റെ 1,269.20 കോടി രൂപയുടെ നികുതി ആവശ്യത്തിന് എതിരായ വിധി കമ്പനിയ്ക്ക് ടാക്‌സ് അപ്പലേറ്റ് ട്രിബ്യുണലില്‍ നിന്നും ലഭിച്ചതാണ് ഇതിന് കാരണം. 2010-11 മുതല്‍ 2016-17 വരെയുള്ള കാലയളവിലെ 1,268.20 കോടി രൂപ നികുതിയായി ആവശ്യപ്പെട്ടുകൊണ്ട് ആദായ നികുതി വകുപ്പ് കമ്പനിയെ സമീപിച്ചിരുന്നു. കമ്പനി ഇതിനെതിരെ ഇന്‍കം ടാക്‌സ് കമ്മീഷണറെ (അപ്പീല്‍) സമീപിച്ചിരുന്നു.

ഇതിന്റെ ഫലമായി നികുതി തുക 98.83 കോടി രൂപയായി കുറച്ചു കൊണ്ടുള്ള ഉത്തരവ് കമ്പനിയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതിനേയും കമ്പനി അപ്പലേറ്റ് ട്രിബ്യുണലില്‍ ചോദ്യം ചെയ്യുകയും, അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. "ഇതിന്റെ ഫലമായി, ട്രിബ്യുണലിന്റെ വിധി ആദായ നികുതി വകുപ്പ് അംഗീകരിച്ച് കഴിഞ്ഞാല്‍ കമ്പനിയുടെ നികുതി ബാധ്യത 0.96 കോടി രൂപയായി ചുരുങ്ങും. നികുതി തുക ഇനിയും കുറയ്ക്കുവാന്‍ ഞങ്ങള്‍ നിയമപരമായ എല്ലാ വഴികളും നോക്കിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് നികുതി റീഫണ്ടായി 187.71 കോടി രൂപ ലഭിക്കുവാന്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ്," കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.