image

21 May 2022 2:51 AM GMT

News

അതിവേഗം കൈവരിച്ച് ഐആര്‍എഫ്സി: ലാഭം 6,090 കോടിയിലെത്തി

MyFin Desk

അതിവേഗം കൈവരിച്ച് ഐആര്‍എഫ്സി: ലാഭം 6,090 കോടിയിലെത്തി
X

Summary

ഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ വിപണി വായ്പാ വിഭാഗമായ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഐആര്‍എഫ്സി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതി കിഴിച്ചുള്ള ലാഭം 37.90 ശതമാനം ഉയര്‍ന്ന് 6,090 കോടി രൂപയായി. തൊട്ട് മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നികുതി കഴിഞ്ഞുള്ള ലാഭം 4,416 കോടി രൂപയായിരുന്നുവെന്ന് ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അറിയിച്ചു. 2022 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 28.71 ശതമാനം വര്‍ധിച്ച് ഈ സാമ്പത്തിക വര്‍ഷം 20,298.27 കോടി രൂപയായി ഉയര്‍ന്നു.


ഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ വിപണി വായ്പാ വിഭാഗമായ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഐആര്‍എഫ്സി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതി കിഴിച്ചുള്ള ലാഭം 37.90 ശതമാനം ഉയര്‍ന്ന് 6,090 കോടി രൂപയായി. തൊട്ട് മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നികുതി കഴിഞ്ഞുള്ള ലാഭം 4,416 കോടി രൂപയായിരുന്നുവെന്ന് ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അറിയിച്ചു.
2022 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 28.71 ശതമാനം വര്‍ധിച്ച് ഈ സാമ്പത്തിക വര്‍ഷം 20,298.27 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇത് 15,770.22 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മൂന്നാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 5,095.81 കോടിയില്‍ നിന്ന് 16.39 ശതമാനം വര്‍ധിച്ച് 5,931.12 കോടി രൂപയിലെത്തി. 2021 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 36,000 കോടി രൂപയായിരുന്ന അറ്റ ആസ്തി 14.15 ശതമാനം വര്‍ധിച്ച് 41,000 കോടി രൂപയായി.
കമ്പനിയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി 2022 മാര്‍ച്ച് 31 വരെ 4,15,238 കോടി രൂപയാണ്. 15.32 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്.
കൂടാതെ കമ്പനിയുടെ ഓരോ ഓഹരിക്കുമുള്ള നേട്ടം (ഇപിഎസ്) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെ 4.66 രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് 3.66 രൂപയായിരുന്നു. ഏതാണ്ട് 27.32 ശതമാനം വര്‍ധനയാണ് ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്നത്.