image

21 May 2022 5:15 AM GMT

Banking

നാലാം പാദത്തിലെ അറ്റാദായത്തില്‍ 12% വളര്‍ച്ച നേടി എന്‍ടിപിസി

MyFin Desk

നാലാം പാദത്തിലെ അറ്റാദായത്തില്‍ 12% വളര്‍ച്ച നേടി എന്‍ടിപിസി
X

Summary

ഡെല്‍ഹി: നാലാം പാദത്തില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എന്‍ടിപിസി) അറ്റാദായം (കണ്‍സോളിഡേറ്റഡ്) 12 ശതമാനം ഉയര്‍ന്ന് 5,199.51 കോടി രൂപയായെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന വരുമാനം ലഭിച്ചതാണ് നേട്ടത്തിന് കാരണമെന്നും എന്‍ടിപിസി ഇറക്കിയ അറിയിപ്പിലുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4649.49 കോടി രൂപയായിരുന്നു അറ്റാദായമെന്നും (കണ്‍സോളിഡേറ്റഡ്) റെഗുലേറ്ററി ഫയലിംഗില്‍ എന്‍ടിപിസി അധികൃതര്‍ വ്യക്തമാക്കി. നാലാം പാദത്തിലെ ആകെ വരുമാനം 37,724.42 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 31,687.24 കോടി രൂപയായിരുന്നു ആകെ വരുമാനം. കഴിഞ്ഞ സാമ്പത്തിക […]


ഡെല്‍ഹി: നാലാം പാദത്തില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എന്‍ടിപിസി) അറ്റാദായം (കണ്‍സോളിഡേറ്റഡ്) 12 ശതമാനം ഉയര്‍ന്ന് 5,199.51 കോടി രൂപയായെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന വരുമാനം ലഭിച്ചതാണ് നേട്ടത്തിന് കാരണമെന്നും എന്‍ടിപിസി ഇറക്കിയ അറിയിപ്പിലുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4649.49 കോടി രൂപയായിരുന്നു അറ്റാദായമെന്നും (കണ്‍സോളിഡേറ്റഡ്) റെഗുലേറ്ററി ഫയലിംഗില്‍ എന്‍ടിപിസി അധികൃതര്‍ വ്യക്തമാക്കി.
നാലാം പാദത്തിലെ ആകെ വരുമാനം 37,724.42 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 31,687.24 കോടി രൂപയായിരുന്നു ആകെ വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 16,960.29 കോടി രൂപയായി ഉയര്‍ന്നുവെന്നും, 2020-21 സാമ്പത്തികവര്‍ഷം ഇത് 14,969.40 കോടി രൂപയായിരുന്നുവെന്നും ഫയലിംഗ് റിപ്പോര്‍ട്ടിലുണ്ട്. 1,34,994.31 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനം. 2020-21 സാമ്പത്തികവര്‍ഷം 1,15,546.83 കോടി രൂപയായിരുന്നു ആകെ വരുമാനമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.