image

25 May 2022 3:15 AM GMT

Banking

ഏഥര്‍ ഇന്‍ഡസ്ട്രീസ് ഐപിഒയ്ക്ക് ആദ്യ ദിവസം 33 ശതമാനം അപേക്ഷകൾ

MyFin Desk

ഏഥര്‍ ഇന്‍ഡസ്ട്രീസ് ഐപിഒയ്ക്ക് ആദ്യ ദിവസം 33 ശതമാനം അപേക്ഷകൾ
X

Summary

ഡെല്‍ഹി: സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് കമ്പനിയായ ഏഥര്‍ ഇന്‍ഡസ്ട്രീസിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ആദ്യ ദിനത്തില്‍ 33 ശതമാനം അപേക്ഷകൾ ലഭിച്ചു. എന്‍എസ്ഇ ഡാറ്റ പ്രകാരം ഏഥറിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) 93,56,193 ഓഹരികള്‍ക്കെതിരെ 30,41,635 ഓഹരികള്‍ക്കായി ബിഡ്ഡുകള്‍ ലഭിച്ചു. റീട്ടെയില്‍ വ്യക്തിഗത നിക്ഷേപക (ആര്‍ഐഐ) വിഭാ​ഗത്തിൽ 42 ശതമാനം സബ്സ്‌ക്രൈബ് ചെയ്തപ്പോള്‍, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബൈയേഴ്‌സ് (ക്യുഐബി) വിഭാ​ഗത്തിൽ 36 ശതമാനവും, നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപക വിഭാ​ഗത്തിൽ 5 ശതമാനവും സബ്സ്‌ക്രിപ്ഷൻ ലഭിച്ചു. പ്രൈസ് ബാൻഡ് […]


ഡെല്‍ഹി: സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് കമ്പനിയായ ഏഥര്‍ ഇന്‍ഡസ്ട്രീസിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ആദ്യ ദിനത്തില്‍ 33 ശതമാനം അപേക്ഷകൾ ലഭിച്ചു. എന്‍എസ്ഇ ഡാറ്റ പ്രകാരം ഏഥറിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) 93,56,193 ഓഹരികള്‍ക്കെതിരെ 30,41,635 ഓഹരികള്‍ക്കായി ബിഡ്ഡുകള്‍ ലഭിച്ചു.

റീട്ടെയില്‍ വ്യക്തിഗത നിക്ഷേപക (ആര്‍ഐഐ) വിഭാ​ഗത്തിൽ 42 ശതമാനം സബ്സ്‌ക്രൈബ് ചെയ്തപ്പോള്‍, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബൈയേഴ്‌സ് (ക്യുഐബി) വിഭാ​ഗത്തിൽ 36 ശതമാനവും, നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപക വിഭാ​ഗത്തിൽ 5 ശതമാനവും സബ്സ്‌ക്രിപ്ഷൻ ലഭിച്ചു. പ്രൈസ് ബാൻഡ് 610-642 രൂപയാണ്.

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 240 കോടി രൂപ സമാഹരിച്ചതായി ഏതര്‍ ഇന്‍ഡസ്ട്രീസ് അറിയിച്ചു. പുതിയ ഇഷ്യൂവില്‍ നിന്നുള്ള വരുമാനം ഗുജറാത്തിലെ സൂററ്റില്‍ ആരംഭിക്കുന്ന പുതിയ പ്രോജക്റ്റിന് വേണ്ടിയുള്ള മൂലധന ചെലവിനും, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും, വായ്പാ തിരിച്ചടവിനും ഉപയോഗിക്കും. സങ്കീര്‍ണ്ണവും, വ്യത്യസ്തവുമായ കെമിസ്ട്രി, ടെക്നോളജി എന്നിവ ഉപയോഗിച്ച് സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് ഉല്‍പ്പാദിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ് ഏഥര്‍ ഇന്‍ഡസ്ട്രീസ്.