image

26 May 2022 4:44 AM GMT

Banking

323.57 കോടി രൂപ അറ്റാദായത്തില്‍ കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യ

MyFin Desk

323.57 കോടി രൂപ അറ്റാദായത്തില്‍ കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യ
X

Summary

ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യയുടെ അറ്റാദായം ഏകദേശം 3 ശതമാനം വര്‍ധിച്ച് 323.57 കോടി രൂപയിലെത്തി. ഒരു വര്‍ഷം മുമ്പ് ജനുവരി-മാര്‍ച്ച് പാദത്തില്‍ 314.66 കോടി രൂപയുടെ അറ്റാദായം നേടിയതായി കമ്പനി  ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 1.43 ശതമാനം ഉയര്‍ന്ന് 1,293.35 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,275.01 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യ 5000 […]


ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യയുടെ അറ്റാദായം ഏകദേശം 3 ശതമാനം വര്‍ധിച്ച് 323.57 കോടി രൂപയിലെത്തി. ഒരു വര്‍ഷം മുമ്പ് ജനുവരി-മാര്‍ച്ച് പാദത്തില്‍ 314.66 കോടി രൂപയുടെ അറ്റാദായം നേടിയതായി കമ്പനി ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു.
അവലോകന പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 1.43 ശതമാനം ഉയര്‍ന്ന് 1,293.35 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,275.01 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യ 5000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി മാറി. കോള്‍ഗേറ്റ്- പാമോലിവ് ഇന്ത്യയുടെ മൊത്തം ചെലവ് 2021 മാര്‍ച്ച് പാദത്തിലുള്ള 908.45 കോടി രൂപയില്‍ നിന്ന് 2022 ഇതേ പാദത്തില്‍ 917.01 കോടി രൂപയായി ഉയര്‍ന്നു.
2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, അറ്റാദായം 4.14 ശതമാനം ഉയര്‍ന്ന് 1,078.32 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1,035.39 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 2021-22ല്‍ 5,066.46 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 4,810.48 കോടി രൂപയേക്കാള്‍ 5.32 ശതമാനം കൂടുതലാണിത്. കമ്പനിയുടെ ബോര്‍ഡ് 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം 2022 ഏപ്രില്‍ 28-ന് ഓഹരി ഒന്നിന് 21 രൂപയായി പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ 25-ന് ബോര്‍ഡ് 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരി ഒന്നിന് 19 രൂപ എന്ന ആദ്യ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.