image

29 May 2022 6:44 AM GMT

Banking

ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കുന്ന രണ്ടാമത്തെ സ്ഥാപനമായി ഒഎന്‍ജിസി

MyFin Desk

ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കുന്ന രണ്ടാമത്തെ സ്ഥാപനമായി ഒഎന്‍ജിസി
X

Summary

ഡെല്‍ഹി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടവുമായി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി). 40,305 കോടി രൂപയുടെ റെക്കോഡ് അറ്റാദായമാണ് ഇക്കാലയളവില്‍ നേടിയത്. ഇതോടെ ഒഎന്‍ജിസി ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമായി മാറി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കിയ ഒന്നാമത്തെ കമ്പനി. 2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 11,246.44 കോടി രൂപയില്‍ നിന്ന് 258 ശതമാനം ഉയര്‍ന്ന് 40,305.74 കോടി രൂപയിലേക്കെത്തിയതായി ഒഎന്‍ജിസി അറിയിച്ചു. ഈ സാമ്പത്തിക […]


ഡെല്‍ഹി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടവുമായി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി). 40,305 കോടി രൂപയുടെ റെക്കോഡ് അറ്റാദായമാണ് ഇക്കാലയളവില്‍ നേടിയത്. ഇതോടെ ഒഎന്‍ജിസി ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമായി മാറി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കിയ ഒന്നാമത്തെ കമ്പനി.

2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 11,246.44 കോടി രൂപയില്‍ നിന്ന് 258 ശതമാനം ഉയര്‍ന്ന് 40,305.74 കോടി രൂപയിലേക്കെത്തിയതായി ഒഎന്‍ജിസി അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷം ഉത്പാദിപ്പിക്കുകയും, വില്‍ക്കുകയും ചെയ്ത ഓരോ ബാരല്‍ ക്രൂഡ് ഓയിലിനും ശരാശരി 76.62 ഡോളര്‍ വീതമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 42.78 ഡോളറായിരുന്നു.

2021 അവസാനം മുതല്‍ അന്താരാഷ്ട്ര എണ്ണവില കുതിച്ചുയരുകയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധവും എണ്ണവിലയില്‍ പ്രതിഫലിച്ചു. ബാരലിന് 139 ഡോളറായി എണ്ണവില കുതിച്ചുടര്‍ന്നു. 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയര്‍ന്നത്. ഇത് ഒഎന്‍ജിസിക്ക് ലഭിച്ച എക്കാലത്തെയും മികച്ച വിലയാണ്.

2008 ല്‍ അന്താരാഷ്ട്ര വില ബാരലിന് 147 ഡോളറായി ഉയര്‍ന്നിരുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി, മണ്ണെണ്ണ എന്നിവ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കാന്‍ ഇന്ധന ചില്ലറ വ്യാപാരികള്‍ക്ക് സബ്സിഡി നല്‍കേണ്ടി വന്നതിനാല്‍ ഒഎന്‍ജിസിയുടെ അക്കാലത്തെ അന്തിമ നേട്ടം (നെറ്റ് റിയലൈസേഷന്‍) വളരെ കുറവായിരുന്നു.

ഒഎന്‍ജിസിക്ക് ഇപ്പോള്‍ അന്താരാഷ്ട്ര നിരക്കുകള്‍ ലഭിക്കുന്നുണ്ട്. കാരണം, ഇന്ധന ചില്ലറ വ്യാപാരികളും പെട്രോളിനും ഡീസലിനും മറ്റ് ഉത്പന്നങ്ങള്‍ക്കും ആഗോള നിരക്കില്‍ വില നല്‍കുന്നതിനാലാണിത്.

എച്ച്പിസിഎല്‍, പിഎല്‍, ഒഎന്‍ജിസി വിദേശ് തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുടെ വരുമാനം ഉള്‍പ്പെടുത്തിയ ശേഷം കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2021-22 ല്‍ 49,294.06 കോടി രൂപയായി ഉയര്‍ന്നു.

രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ലാഭമാണ് ഒഎന്‍ജിസിയുടെ സ്റ്റാ​ന്റെലോണ്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം. റിലയന്‍സ് മെയ് ആറിന് 7,92,756 കോടി രൂപ വരുമാനത്തില്‍ 67,845 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ വാർഷിക ലാഭക്കണക്കിൽ, ടാറ്റ സ്റ്റീൽ മൂന്നാം സ്ഥാനത്തേക്കും (സ്റ്റാ​ന്റെലോൺ അറ്റാദായം 33,011.18 കോടി രൂപ/ കണ്‍സോളിഡേറ്റഡ് അറ്റാദായം 41,749.32 കോടി രൂപ), ടാറ്റ കൺസൾട്ടൺസി സർവ്വീസസ് (കണ്‍സോളിഡേറ്റഡ് അറ്റാദായം 38,449 കോടി രൂപ) നാലാം സ്ഥാനത്തേക്കും എത്തി. അഞ്ചാം സ്ഥാനത്ത് എച്ച്ഡിഎഫ്സി ബാങ്കാണ് (സ്റ്റാ​ന്റെലോൺ അറ്റാദായം 36,961.33 കോടി രൂപ). ആറാം സ്ഥാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് (അറ്റാദായം 31,676 കോടി രൂപ).