image

8 July 2022 6:59 AM GMT

Technology

ടിസിഎസ് ഒന്നാംപാദ അറ്റാദായം 5.2 ശതമാനം ഉയര്‍ന്ന് 9,478 കോടി രൂപ

PTI

ടിസിഎസ് ഒന്നാംപാദ അറ്റാദായം 5.2 ശതമാനം ഉയര്‍ന്ന് 9,478 കോടി രൂപ
X

Summary

മുംബൈ: 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) കണ്‍സോളിഡേറ്റഡ് അറ്റാദായം 5.2 ശതമാനം വര്‍ധിച്ച് 9,478 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം ആദ്യ പാദത്തില്‍ 16.2 ശതമാനം വര്‍ധിച്ച് 52,758 കോടി രൂപയായി. ടിസിഎസ് ഒരു ഓഹരിക്ക് 8 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും സമഗ്രമായ വളര്‍ച്ചയുണ്ടായെന്നും പുതിയ സാമ്പത്തിക വര്‍ഷം തങ്ങള്‍ ശക്തമായാണ് ആരംഭിക്കുന്നതെന്നും ടിസിഎസ് […]


മുംബൈ: 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) കണ്‍സോളിഡേറ്റഡ് അറ്റാദായം 5.2 ശതമാനം വര്‍ധിച്ച് 9,478 കോടി രൂപയായി.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം ആദ്യ പാദത്തില്‍ 16.2 ശതമാനം വര്‍ധിച്ച് 52,758 കോടി രൂപയായി. ടിസിഎസ് ഒരു ഓഹരിക്ക് 8 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ വിഭാഗങ്ങളിലും സമഗ്രമായ വളര്‍ച്ചയുണ്ടായെന്നും പുതിയ സാമ്പത്തിക വര്‍ഷം തങ്ങള്‍ ശക്തമായാണ് ആരംഭിക്കുന്നതെന്നും ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.

കോസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തില്‍ ഇതൊരു വെല്ലുവിളി നിറഞ്ഞ പാദമാണെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സമീര്‍ സെക്സാരിയ പറഞ്ഞു.

തങ്ങളുടെ ഒന്നാംപാദ പ്രവര്‍ത്തന മാര്‍ജിന്‍ 23.1 ശതമാനത്തില്‍ പ്രതിഫലിക്കുന്നത് ഞങ്ങളുടെ വാര്‍ഷിക ശമ്പള വര്‍ധനവ്, യാത്രാ ചെലവുകള്‍ ക്രമേണ സാധാരണമാക്കുക തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, തങ്ങളുടെ ദീര്‍ഘകാല ചെലവ് ഘടനകളും മത്സരക്ഷമതയും മാറ്റമില്ലാതെ തുടരുകയും ചെയ്യുമെന്ന് സെക്‌സരിയ പറഞ്ഞു.

Tags: