image

9 July 2022 12:15 AM GMT

Banking

എംഎംടിസിയുടെ നാലാം പാദ  അറ്റാദായം 118.38 കോടിയായി

MyFin Desk

എംഎംടിസിയുടെ നാലാം പാദ  അറ്റാദായം 118.38 കോടിയായി
X

Summary

 പൊതുമേഖലാ ഖനന, ലോഹ കമ്പനിയായ എംഎംടിസി മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 118.38 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 597.17 കോടി രൂപയായിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 9,314.17 കോടി രൂപയില്‍ നിന്ന് 2,260.81 കോടി രൂപയായി. എന്നിരുന്നാലും, ബിഎസ്ഇ ഫയലിംഗ് പ്രകാരം 9,394.64 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ കമ്പനിയുടെ മൊത്തം ചെലവ് 1,801.71 കോടി രൂപയായി […]


പൊതുമേഖലാ ഖനന, ലോഹ കമ്പനിയായ എംഎംടിസി മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 118.38 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 597.17 കോടി രൂപയായിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 9,314.17 കോടി രൂപയില്‍ നിന്ന് 2,260.81 കോടി രൂപയായി.
എന്നിരുന്നാലും, ബിഎസ്ഇ ഫയലിംഗ് പ്രകാരം 9,394.64 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ കമ്പനിയുടെ മൊത്തം ചെലവ് 1,801.71 കോടി രൂപയായി ഗണ്യമായി കുറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിലും എംഎംടിസിയുടെ നഷ്ടം 262.38 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 789.28 കോടി രൂപയായിരുന്നു.