image

12 July 2022 7:52 PM GMT

Banking

എച്ച്സിഎല്‍ ടെക് അറ്റാദായം 2.4 % ഉയര്‍ന്ന് 3,283 കോടിയായി

MyFin Desk

എച്ച്സിഎല്‍ ടെക് അറ്റാദായം 2.4 % ഉയര്‍ന്ന് 3,283 കോടിയായി
X

Summary

 ഒന്നാം പാദത്തില്‍ ഐടി സേവന കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 2.4 ശതമാനം വര്‍ധനവോടെ 3,283 കോടി രൂപ രേഖപ്പെടുത്തി. എന്നിരുന്നാലും, 2022 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ  അറ്റാദായത്തെ അപേക്ഷിച്ച് 8.6 ശതമാനം കുറവാണിത്. അതേസമയം അവലോകന കാലയളവില്‍ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വരുമാനം 23,464 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ്. ലാഭകരമായ വളര്‍ച്ചയിലും വ്യവസായ രംഗത്ത് മുന്‍നിര പ്രകടനം നിലനിര്‍ത്തുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എച്ച്‌സിഎല്‍ […]


ഒന്നാം പാദത്തില്‍ ഐടി സേവന കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 2.4 ശതമാനം വര്‍ധനവോടെ 3,283 കോടി രൂപ രേഖപ്പെടുത്തി. എന്നിരുന്നാലും, 2022 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ അറ്റാദായത്തെ അപേക്ഷിച്ച് 8.6 ശതമാനം കുറവാണിത്. അതേസമയം അവലോകന കാലയളവില്‍ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വരുമാനം 23,464 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ്.
ലാഭകരമായ വളര്‍ച്ചയിലും വ്യവസായ രംഗത്ത് മുന്‍നിര പ്രകടനം നിലനിര്‍ത്തുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എച്ച്‌സിഎല്‍ ടെക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സി വിജയകുമാര്‍ പറഞ്ഞു. ജൂണ്‍ പാദത്തില്‍, സേവന ബിസിനസ്സ് തുടര്‍ച്ചയായി 2.3 ശതമാനം വളര്‍ന്നു. ഡിജിറ്റല്‍ എഞ്ചിനീയറിംഗിലും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) വര്‍ക്കുകളിലും ഉള്ള വളര്‍ച്ച വഴി എഞ്ചിനീയറിംഗ്, ആര്‍ ആന്‍ഡ് ഡി സേവനങ്ങള്‍ 3.7 ശതമാനം വര്‍ധിച്ചു. ആപ്ലിക്കേഷന്‍, ഡാറ്റാ എന്നിവയുടെ നവീകരണവും ക്ലൗഡ് ട്രാന്‍സ്‌ഫോമേഷനും വേഗത്തിലാക്കിയത് മൂലം ഐടി, ബിസിനസ് സേവനങ്ങള്‍ പാദത്തിന്റെ അടിസ്ഥാനത്തില്‍ 2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഈ പാദത്തില്‍ 6,023 പുതുമുഖങ്ങളെ ചേര്‍ത്തതായും സെപ്തംബര്‍ പാദത്തില്‍ 10,400 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. കമ്പനിയില്‍ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 23 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 23.8 ശതമാനമായി ഉയര്‍ന്നു. 2022 മാര്‍ച്ച് പാദത്തില്‍ ഇത് 21.9 ശതമാനമായിരുന്നു. അതേസമയം എച്ച്സിഎല്‍ ടെക്കിന്റെ ബോര്‍ഡ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2 രൂപ വീതമുള്ള ഓരോ ഓഹരിക്കും 10 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.