26 July 2022 1:40 AM GMT
Company Results
വില്‍പ്പന കൂടി, സെഞ്ച്വറി ടെക്സ്റ്റൈല്‍സ് അറ്റാദായം 78% ഉയര്‍ന്ന് 63 കോടിയായി
Myfin Desk
Summary
മുംബൈ: ശക്തമായ വില്‍പ്പനയുടെ പശ്ചാത്തലത്തില്‍ എവി ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ അറ്റ അറ്റാദായം 78 ശതമാനം വര്‍ധിച്ച് 63 കോടി രൂപയായി. പ്രധാനമായും ടെക്‌സ്‌റ്റൈല്‍സ്, പള്‍പ്പ്, പേപ്പര്‍ ഉത്പന്നങ്ങള്‍, റിയല്‍റ്റി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വില്‍പ്പന 1,170 കോടി രൂപയായി ഉയര്‍ന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെട്ട വിപണി ആവശ്യകതയുമാണ് ശക്തമായ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ജെ സി ലദ്ദ […]
മുംബൈ: ശക്തമായ വില്‍പ്പനയുടെ പശ്ചാത്തലത്തില്‍ എവി ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ അറ്റ അറ്റാദായം 78 ശതമാനം വര്‍ധിച്ച് 63 കോടി രൂപയായി.
പ്രധാനമായും ടെക്‌സ്‌റ്റൈല്‍സ്, പള്‍പ്പ്, പേപ്പര്‍ ഉത്പന്നങ്ങള്‍, റിയല്‍റ്റി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വില്‍പ്പന 1,170 കോടി രൂപയായി ഉയര്‍ന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെട്ട വിപണി ആവശ്യകതയുമാണ് ശക്തമായ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ജെ സി ലദ്ദ പറഞ്ഞു.
പ്രധാനമായും വസ്ത്രങ്ങള്‍ക്കുള്ള തുണിത്തരങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ ടെക്‌സ്‌റ്റൈല്‍സ് ബിസിനസ്സ് ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പള്‍പ്പ്, പേപ്പര്‍ ബിസിനസ്സിന്റെ വില്‍പ്പന 49 ശതമാനം വര്‍ധിച്ച് 857 കോടി രൂപയായി. പേപ്പര്‍, ടിഷ്യു സെഗ്മെന്റുകളുടെ ഉത്പാദനം യഥാക്രമം 17 ശതമാനവും 14 ശതമാനവും വര്‍ധിച്ചു. മെഗാപോളിസ് വോര്‍ലിയിലെ ബിര്‍ള നിയാര പദ്ധതിയില്‍ നിന്ന് 434 കോടി രൂപയുടെ വില്‍പ്പനയാണ് റിയല്‍റ്റി ബിസിനസ്സ് നേടിയത്. കമ്പനിയുടെ ഈ സിഗ്‌നേച്ചര്‍ പ്രോജക്റ്റ് ഇതുവരെ 1,600 കോടി രൂപയുടെ മൊത്ത വില്‍പ്പന നേടിയതായി ലദ്ദ പറഞ്ഞു. ടെക്‌സ്‌റ്റൈല്‍സില്‍ നിന്നുള്ള വിറ്റുവരവ് 31 ശതമാനം വര്‍ധിച്ച് 268 കോടി രൂപയായി.