26 July 2022 8:39 AM GMT
Summary
ഡെല്‍ഹി: ഉയര്‍ന്ന പലിശ വരുമാനത്തിന്റെയും കിട്ടാകടങ്ങളിലെ ഇടിവിന്റെയും പശ്ചാത്തലത്തില്‍ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) 2022 ജൂണ്‍ പാദത്തില്‍ 203 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായമായ 126.52 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 60.4 ശതമാനം വര്‍ധനവാണുള്ളത്. അതേസമയം മുന്‍ വര്‍ഷം ഒന്നാം പാദത്തില്‍ 233 കോടി രൂപയുടെ നഷ്ടം ബാങ്ക് രേഖപ്പെടുത്തിയിരുന്നു. 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ബാങ്കിന്റെ മൊത്തവരുമാനം 40 ശതമാനം ഉയര്‍ന്ന് 1,000.42 കോടി രൂപയായി. […]
ഡെല്‍ഹി: ഉയര്‍ന്ന പലിശ വരുമാനത്തിന്റെയും കിട്ടാകടങ്ങളിലെ ഇടിവിന്റെയും പശ്ചാത്തലത്തില്‍ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) 2022 ജൂണ്‍ പാദത്തില്‍ 203 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.
2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായമായ 126.52 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 60.4 ശതമാനം വര്‍ധനവാണുള്ളത്. അതേസമയം മുന്‍ വര്‍ഷം ഒന്നാം പാദത്തില്‍ 233 കോടി രൂപയുടെ നഷ്ടം ബാങ്ക് രേഖപ്പെടുത്തിയിരുന്നു.
2022-23 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ബാങ്കിന്റെ മൊത്തവരുമാനം 40 ശതമാനം ഉയര്‍ന്ന് 1,000.42 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 714.67 കോടി രൂപയായിരുന്നുവെന്ന് ഉജ്ജീവന്‍ എസ്എഫ്ബി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
അവലോകന പാദത്തില്‍ ബാങ്ക് നേടിയ പലിശ 41.1 ശതമാനം വര്‍ധിച്ച് 905.37 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 641.66 കോടി രൂപയായിരുന്നു. മറ്റ് വരുമാനം 73 കോടിയില്‍ നിന്ന് 95.1 കോടിയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 56 ശതമാനം ഉയര്‍ന്ന് 600 കോടി രൂപയായി.
ബാങ്ക് മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) മുന്‍വര്‍ഷത്തെ 9.79 ശതമാനത്തില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മൊത്ത വായ്പകളുടെ 6.51 ശതമാനമായി കുറഞ്ഞു.
മൊത്ത നിഷ്‌ക്രിയ ആസ്തി അല്ലെങ്കില്‍ കിട്ടാക്കടം 2021 ജൂണ്‍ അവസാനം രേഖപ്പെടുത്തിയ 1,374.98 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 1,146.71 കോടി രൂപയായി.
അറ്റ നിഷ്‌ക്രിയ ആസ്തി 2.68 ശതമാനത്തില്‍ നിന്ന് 0.11 ശതമാനമായി ചുരുങ്ങി.
————————-