image

29 July 2022 7:40 AM GMT

Banking

അശോക് ലെയ്‌ലാന്‍ഡിന്റെ അറ്റാദായത്തില്‍ ഇടിവ്

MyFin Desk

അശോക് ലെയ്‌ലാന്‍ഡിന്റെ അറ്റാദായത്തില്‍ ഇടിവ്
X

Summary

ഡെല്‍ഹി: വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 96 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിക്ക് 324 കോടി രൂപയുടെ നഷ്ടമുണ്ടായതായി അശോക് ലെയ്‌ലാന്‍ഡ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയ 4,088 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍ ഇരട്ടിച്ച് 8,470 കോടി രൂപയായി. ഒന്നാം പാദത്തില്‍ കമ്പനിയുടെ ആഭ്യന്തര ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിളുകളുടെ […]


ഡെല്‍ഹി: വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 96 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിക്ക് 324 കോടി രൂപയുടെ നഷ്ടമുണ്ടായതായി അശോക് ലെയ്‌ലാന്‍ഡ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയ 4,088 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍ ഇരട്ടിച്ച് 8,470 കോടി രൂപയായി. ഒന്നാം പാദത്തില്‍ കമ്പനിയുടെ ആഭ്യന്തര ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിളുകളുടെ (എല്‍സിവി) എണ്ണം 14,384 യൂണിറ്റാണ്.

മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 66 ശതമാനം വര്‍ധനവാണുണ്ടായത്. ഇടത്തരം, ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എംഎച്ച്‌സിവി), എല്‍സിവി എന്നിവയുടെ കയറ്റുമതിയുടെ എണ്ണം ആദ്യ പാദത്തില്‍ 2,527 യൂണിറ്റാണ്. ഈയിനത്തില്‍ 76 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ വ്യവസായം ശക്തമായ വളര്‍ച്ച കൈവരിച്ചുവെന്നും ഈ പ്രവണത മുന്നോട്ട് പോകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അശോക് ലെയ്‌ലാന്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു.